Image

രാജകീയ വിവാഹത്തില്‍ ആറാടി ബ്രിട്ടന്‍

Published on 19 May, 2018
രാജകീയ വിവാഹത്തില്‍ ആറാടി ബ്രിട്ടന്‍

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനും ചാള്‍സ് ഡയാന ദന്പതികളുടെ രണ്ടാമത്തെ പുത്രനുമായ ഹാരി രാജകുമാരനും (33) ഹോളിവുഡ് താരസുന്ദരി മേഗന്‍ മെര്‍ക്കലും (36) തമ്മിലുള്ള വിവാഹം വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ആഘോഷമായി നടന്നു. ആഡംബരങ്ങളും രാജപാരന്പര്യങ്ങളും അഘോഷങ്ങളും എല്ലാം നിറഞ്ഞു നിന്ന വിവാഹം പ്രാദേശിക സമയം ഉച്ചക്ക് 12 ന് ആയിരുന്നു നടന്നത്. എലിസബത്ത് രാജ്ഞിയുള്‍പ്പെടെ ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കിയാണ് ഇരുവരും വിവാഹ മോതിരം കൈമാറിയത്.

ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്നു വിശ്രമിക്കുന്ന, മേഗന്റെ പിതാവ് തോമസ് മെര്‍ക്കലിന് പകരക്കാരനായി ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരനാണു പുതിയ മരുമകളെ സെന്റ് ജോര്‍ജ് ചാപ്പലിന്റെ അള്‍ത്താരയ്ക്കു മുന്നിലേയ്ക്ക് ആനയിച്ചത്. ബ്രിട്ടീഷ് ഡിസൈനര്‍ ക്ലെയര്‍ വൈറ്റ് കെല്ലര്‍ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് വധു മേഗന്‍ വിവാഹത്തിനെത്തിയത്. 

ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന ഫിലിപ്പ് രാജകുമാരന്‍, മേഗന്റെ മാതാവ് ഡോറിയ റാഗ്ലാന്‍ഡും രാജ്ഞിക്കൊപ്പം മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. സഹോദരന്‍ വില്യം രാജകുമാരന്റെ വിവാഹത്തിന്േ!റതിനു തുല്യമായ ചടങ്ങായിരുന്നു ഹാരിയുടെയും വിവാഹം. വിവാഹശേഷം ഹാരിയും മേഗനും പൊതുജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് പരേഡിലും പങ്കെടുത്തു. നവദന്പതികളെ കാണാന്‍ നഗര വീഥികളില്‍ ആയിരങ്ങള്‍ കാത്തുനിന്നു. 

അഭിനേതാക്കളായ ഇഡ്രിസ് എല്‍ബാ, ജോര്‍ജ് ക്ലൂണി, ഗായകന്‍ എല്‍ട്ടന്‍ ജോണ്‍, ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ ബെക്കാം, ടെന്നീസ് താരം സെറീന വില്യംസ്, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ജര്‍മന്‍ ടിവി ഉള്‍പ്പെടെ വിവിധ ചാനലുകള്‍ വിവാഹത്തിന്റെ ലൈവ് സംപ്രേണം ചെയ്തു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക