Image

പവര്‍ വിഷന്‍ ടിവിയുടെ ലോഞ്ചിംഗ്സമ്മേളനം ന്യൂയോര്‍ക്കില്‍

നിബു വെള്ളവന്താനം Published on 30 June, 2011
പവര്‍ വിഷന്‍ ടിവിയുടെ ലോഞ്ചിംഗ്സമ്മേളനം ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക് : പവര്‍വിഷന്‍ ടിവിയുടെ ലോഞ്ചിംഗ് സമ്മേളനം ജൂലൈ 10 ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ന്യൂയോര്‍ക്കില്‍ ക്വിന്‍സിലുള്ള ഗ്ലെനോക്‌സ് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും. വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളില്‍ നിന്നുള്ള ഗായകരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ താലന്തുകള്‍ അനേകര്‍ക്ക് അനുഗ്രഹപ്രദമാക്കേണ്ടതിനുവേണ്ടിയും, നോര്‍ത്ത് അമേരിക്കയുടെ വിവധ സ്റ്റേറ്റുകളില്‍ നടത്തുന്ന മ്യൂസിക്ക് പ്രോഗ്രാമിന്റെ ഉദ്ഘാടനത്തിനും അന്നേ ദിവസം ആരംഭം കുറിക്കും. ക്രൈസ്തവ ലോകത്തില്‍ ഭക്തജനങ്ങള്‍ പാടി ആരാധിക്കുന്ന ക്രിസ്തീയ ഗാനങ്ങളും ആരാധനാ ഗീതങ്ങളും ആലപിക്കുന്ന സംഗീത ശുശ്രൂഷയില്‍ പ്രശസ്ത ഗായകര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തില്‍ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ പ്രമുഖര്‍ ആശംസകള്‍ നേരും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

പിറന്ന നാടിനെ മനസില്‍ സൂക്ഷിച്ചുകൊണ്ട് ജന്മനാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണനങ്ങള്‍ക്കതീതമായി ടിവി ചാനലിലൂടെ പങ്കാളികളാക്കുവാന്‍ കഴിയുമെന്നും വിവിധ പ്രോഗ്രാമുകള്‍ നടത്തുവാന്‍ ക്രമീകരണങ്ങള്‍ ചെയതുവരുന്നതായും ഭാരവാഹികള്‍ അറിയിച്ചു. മനുഷ്യന്റെ വിശ്വാസപ്രചോദനത്തിനും കാലികമായ സന്തുലിതാവസ്ഥയ്ക്കും ക്രൈസ്തവപരമായ വിശ്വാസതുടര്‍ച്ചയ്ക്കും അതിലൂടെ ലോകസമാധാനത്തിനും, അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ വ്യക്തി-സഭ-താത്പര്യ പരിഗണനകള്‍ക്കതീതമായി ഐക്യവേദി പടുത്തുയര്‍ത്തുകയാണ് പവര്‍ വിഷന്‍ ടിവിയുടെ ലോഞ്ചിംഗിലൂടെയെന്ന് ഡയറക്ടര്‍ എബി ഏബ്രഹാം പറഞ്ഞു.

ക്രൈസ്തവമൂല്യങ്ങള്‍ക്ക് വിലയുള്ള അമേരിക്കയില്‍ സത്യസന്ധമായ പ്രവര്‍ത്തനത്തിലൂടെ തങ്ങളെ ഏല്‍പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ഡയറക്ടര്‍മാരായ എബി ഏബ്രഹാം, ഷാജി മണിയാറ്റ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ചാനലിലൂടെ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അര്‍ഹിക്കുന്നവരുടെ കരങ്ങളിലെത്തുകയും, അതിന്റെ പ്രയോജനം അവര്‍ അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മലയാളികളുടെ ജീവല്‍ പ്രശന്ങ്ങളില്‍ ഇടപെടുവാനും പവര്‍ വിഷന്‍ ചാനല്‍ പ്രതിജ്ഞാബദ്ധമാണെന്ന് എബി ഏബ്രഹാം പറഞ്ഞു.
പവര്‍ വിഷന്‍ ടിവിയുടെ ലോഞ്ചിംഗ്സമ്മേളനം ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക