Image

ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനില്‍ സര്‍ഗസന്ധ്യ

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 19 May, 2018
ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനില്‍ സര്‍ഗസന്ധ്യ
ന്യൂയോര്‍ക്ക്: 2018 ജൂലൈ 5 മുതല്‍ 8 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോയില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ കലയുടെ കേളികൊട്ടുമായി മലയാളസിനിമയിലെ സൂപ്പര്‍ താരങ്ങള്‍ കടന്നു വരുന്നു."സര്‍ഗ്ഗ സന്ധ്യ"എന്ന പ്രോഗ്രാമിലൂടെ .ജഗദീഷ്,ഷീല ,2017 ലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട സുരഭി ലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പതിനഞ്ചിലധികം കലാകാരന്മാരാണ് ഫൊക്കാനയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ വേദിയില്‍ വിവിധ കലാപരിപാടികളുമായി എത്തുന്നത്.കൈരളി ടി വി യിലെ കാര്യം നിസ്സാരം എന്ന സീരിയലിലൂടെ പ്രശസ്തരായ അനീഷ് രവി,അനു ജോസഫ് ,നര്‍ത്തകിയും നടിയുമായ സ്വാസ്വിക ,വിനോദ് കോവൂര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സ്കിറ്റുകള്‍ ,നൃത്തനൃത്യങ്ങള്‍ ,ഗായകരായ രഞ്ജിനി ജോസ് ,സുനില്‍ കുമാര്‍ എന്നിവരുടെ സംഗീത വിസ്മയവും സര്‍ഗസന്ധ്യക്ക് മാറ്റ് കൂട്ടും.

ഫിലാഡല്‍ഫിയയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്‍ മികച്ച കലാപരിപാടികള്‍ കൊണ്ടും താര സംഗമം കൊണ്ടും ജനശ്രദ്ധയാകര്ഷിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു.പതിവ് അമേരിക്കന്‍ പ്രോഗ്രാമുകളില്‍ നിന്നും അവതരണ മികവ് കൊണ്ട് കാഴ്ചക്കാരുടെശ്രദ്ധ നേടുന്ന പ്രോഗ്രാം ആയിരിക്കും സര്‍ഗസന്ധ്യഎന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.ഫൊക്കാന കണ്‍വന്‍ഷന്‍ പരിപാടികളുടെ ഹൈലറ്റ് ആയിരിക്കും മലയാളസിനിമയുടെ ഹാസ്യ ചക്രവര്‍ത്തിയായ ജഗദീഷിന്റെ നേതൃത്വത്തില്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ പറഞ്ഞു.കണ്‍വന്‍ഷന്റെ പരിപൂര്‍ണ്ണ വിജയത്തിനായി ഫിലാഡല്‍ഫിയയിലെ മലയാളി സമൂഹത്തിന്റെയും ,ഫൊക്കാനയുടെ എല്ലാ റീജിയനുകളുടെയും,അമേരിക്കന്‍ മലയാളികളുടെയും സഹകരണം ഉണ്ടാകണമെന്ന് ട്രഷറര് ഷാജി വര്‍ഗീസ്,ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ്ജിവര്‍ഗീസ് ,ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ ,എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ എന്നിവരും അറിയിച്ചു .

ചലച്ചിത്ര താരങ്ങള്‍ക്കു പുറമെ അമേരിക്കന്‍ മലയാളി യുവജനങ്ങളുടെ മാസ്മരിക കലാപരിപാടികളും ഫൊക്കാനയുടെ മാമങ്കത്തിന് പകിട്ടേകും .

പൂര്‍വ്വകാല സുഹൃത്ത് സംഗമം, യുവമിഥുനങ്ങളുടെ കൂടിക്കാഴ്ചകള്‍, കലാകാരന്‍മാരുടേയും, കലാകാരികളുടേയും തകര്‍പ്പന്‍ മത്സരങ്ങള്‍, മലയാളി മങ്ക , മിസ് ഫൊക്കാനാ തെരഞ്ഞെടുപ്പുകള്‍, ചലച്ചിത്ര അവാര്‍ഡ് ,ചിരിയരങ്ങ്, കലാസാമൂഹിക സാംസ്ക്കാരിക വേദികള്‍, നേതൃത്വമീറ്റിംങ്ങുകള്‍, പ്രൊഫഷണല്‍ മീറ്റിംങ്ങുകള്‍ എന്നിങ്ങനെ കേരളാംബയുടെ തനതുരൂപഭംഗിയും, കാലാവസ്ഥയും, വൃക്ഷലതാദികളും, സാംസ്കാരികനായകന്‍മാരും, സാമുദായിക രാഷ്ട്രീയ നേതാക്കളും, കലാപ്രതിഭകളും എല്ലാം ഒത്തുചേരുന്ന ഒരു മഹോത്സവം ആയിരിക്കും ഫൊക്കാനയുടെ ഫിലാഡല്‍ഫിയ നാഷണല്‍ കണ്‍വന്‍ഷന്‍ .

നാലു ദിനങ്ങള്‍ മലയാളികള്‍ക്ക്ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു അനുഭവമായിരിക്കും സമ്മാനിക്കുക .കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകം അനുഭവിക്കുന്ന, നന്‍മയുടെ പൂക്കള്‍ വിരിയുന്ന സമയമായി ഈ ദിനങ്ങള്‍ രൂപാന്തരപ്പെടും എന്നതില്‍ തര്‍ക്കമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക