Image

മാതൃദിനാഘോഷം പൊതുവേദിയില്‍ ആഘോഷമാക്കി മാറ്റി

എബി മക്കപ്പുഴ Published on 19 May, 2018
മാതൃദിനാഘോഷം പൊതുവേദിയില്‍ ആഘോഷമാക്കി മാറ്റി
ഡാളസ്: സൗഹൃദത്തിന്റെ പര്യായമായ ഡാളസിലെ പ്രവാസി സംഘടന സൗഹൃദവേദി മാതൃദിനം മെയ് 13 ഞായറാഴ്ച 5 മണിക്ക് കാരോള്‍ട്ടണ്‍ റോസ്മഡ് റിക്രിയേഷണ്‍ സെന്റരില്‍ ആഘോഷമാക്കിമാറ്റി.

പ്രസിഡണ്ട് അജയകുമാറിന്റെ അദ്യക്ഷതയില്‍കൂടിയ സമ്മേളനത്തില്‍ ഡോ.നിഷാജേക്കബ് മുഖ്യസന്ദേശം നല്‍കി. പ്രസ്തുതസമ്മേളനത്തില്‍ ഡാളസിലെ സാംകാരികപ്രതിനിധികളായ പ്രൊ. സോമന്‍ ജോര്‍ജ്, സാറാടീച്ചര്‍ ആലിമൂട്, പ്രവാസി സാഹിത്യകാരി മീനു എലിസബത്ത്, മലയാളി വെല്‍ഫെയര്‍ അസോസിയേഷനെ പ്രതിനിധീകരിച്ചു ജെയ്‌സി ജോര്‍ജ് എന്നിവര്‍ആശംസകള്‍ നേര്‍ന്നു.

ജന്‍മംതന്ന മാതാക്കളെ ആദരിക്കുവാനും, സമൂഹത്തില്‍ അവരുടെ പങ്കുകള്‍ ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുവാനും പൊതുവേദിയില്‍ മാതൃദിനം ഒരു ആഘോഷ പൊതുപരിപാടിയായി നടത്തുന്നഡാളസിലെ ഏകസംഘടനയാണ് ഡാാളസ് സൗഹൃദവേദി.

തന്റെ അനുഭവത്തിന്റെ ആഴത്തിലൂടെ മാതൃഹൃദയത്തിന്റെ വാത്സ ല്യവുംസഹനവും വരച്ചുകാട്ടിയ ഡോ. നിഷാ ജേക്കബിന്റെ പ്രസംഗം വളരെ ശ്രദ്ധേ യമായിരുന്നു. അമ്മയുടെ ബലംക്ഷയിക്കുമ്പോള്‍ മക്കള്‍ സ്‌നേഹവും കരുണയുംകൊടുക്കുവാന്‍ മറക്കരുതെന്നും ഓര്‍മ്മിപ്പിച്ചു.
മുത്തുചിപ്പിയില്‍ മുത്തു അഥവാ പവിഴം എത്രതന്നെ സുരക്ഷിതമായിരുന്നുവോ അതുപോലെ അമ്മയുടെ ഉള്ളിന്റെഉള്ളില്‍ നിന്ന് രൂപംകൊണ്ട മുത്തുകളാണ് മക്കള്‍ എന്ന് ആശംസാപ്രസംഗത്തില്‍ സാറാടീച്ചര്‍ ആലിമൂട് ഉത്‌ബോധിപ്പിച്ചു.

സമൂഹത്തില്‍അമ്മമാരെ ആദരിക്കുവാനും, അവരുടെ പങ്കാളിത്തത്തെ വരച്ചുകാട്ടുവാനും സൗഹൃദവേദി പൊതുവേദി ഒരുക്കിയതില്‍ മീനുഎലിസബത്ത് ഭാരവാഹികളെ അഭിനന്ദനം അറിയിച്ചു.
ഇന്ത്യന്‍ കരസേനയില്‍ നേഴ്‌സ് ആയിസേവനം ആരംഭിക്കുകയും, പ്രവാസ ജീവിതത്തിനിടയില്‍ നഴ്‌സിംഗില്‍ ബിരുദാനന്തരബിരുദങ്ങള്‍ നേടി നഴ്‌സിംഗ് രംഗത്തുസുത്യര്‍ഹമായ സേവനംഅനുഷ്ഷ്ഠിച്ചുവരുന്ന ജെയ്‌സി ജോര്‍ജ് ജന്മംതന്ന മാതാവിനെ ദൈവമായികാണണമെന്ന് ഓര്‍മിപ്പിച്ചു.

എല്ലാഅമ്മമാര്‍ക്കും റോസാപുഷ്പംനല്‍കി സഹൃദവേദിയിലെ ബാലികബാലന്മാര്‍ ആദരിച്ചപ്പോള്‍ സാറടീച്ചറിന്റെന്റെ 40 വയസുള്ള മകന്‍ റോസാപുഷ്പംകൊടുത്ത് അമ്മയെ ആശ്ലേഷിച്ച രംഗംഹൃദയഭേദകമാക്കി മാറ്റി.

യോഗത്തില്‍ എബി മക്കപ്പുഴ സ്വാഗതം ആശംസിക്കുകയും, സുകു വര്‍ഗീസ് നന്ദിരേഖപ്പെടുത്തുകയും ചെയ്തു.
മാതൃദിനാഘോഷം പൊതുവേദിയില്‍ ആഘോഷമാക്കി മാറ്റിമാതൃദിനാഘോഷം പൊതുവേദിയില്‍ ആഘോഷമാക്കി മാറ്റിമാതൃദിനാഘോഷം പൊതുവേദിയില്‍ ആഘോഷമാക്കി മാറ്റിമാതൃദിനാഘോഷം പൊതുവേദിയില്‍ ആഘോഷമാക്കി മാറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക