Image

ഗുജറാത്തില്‍ സിമന്റ്‌ കയറ്റിയ ട്രക്ക്‌ മറിഞ്ഞ്‌ 19 പേര്‍ മരിച്ചു

Published on 20 May, 2018
ഗുജറാത്തില്‍ സിമന്റ്‌ കയറ്റിയ ട്രക്ക്‌ മറിഞ്ഞ്‌ 19 പേര്‍ മരിച്ചു
അഹമ്മദാബാദ്‌: ഗുജറാത്ത്‌ ഭാവ്‌നഗര്‍-അഹമ്മദാബാദ്‌ ഹൈവേയില്‍ സിമന്റ്‌ കയറ്റിയ ട്രക്ക്‌ കീഴ്‌മേല്‍ മറിഞ്ഞ്‌ 19 പേര്‍ മരിച്ചു. ഏഴ്‌ പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌.
നിയന്ത്രണം നഷ്ടപ്പെട്ട്‌ ട്രക്ക്‌ റോഡിന്റെ പുറത്തുള്ള കുഴിയിലേക്ക്‌ മറിയുകയായിരുന്നു. ട്രക്കില്‍ യാത്രചെയ്‌തവരാണ്‌ അപകടത്തില്‍പെട്ടത്‌.

പരുക്കേറ്റവരെ ബാവയാലി വില്ലേജിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ അയച്ചു. അപകടം നടന്ന ഉടന്‍ തന്നെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക