Image

വിശ്വാസം തെളിയിക്കാന്‍ 15 ദിവസം ലഭിച്ചിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നുവെന്ന്‌ അമിത്‌ ഷാ

Published on 20 May, 2018
വിശ്വാസം തെളിയിക്കാന്‍ 15 ദിവസം ലഭിച്ചിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നുവെന്ന്‌ അമിത്‌ ഷാ


യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന്‌പിന്നാലെ കോണ്‍ഗ്രസ്‌-ജെ.ഡി.എസ്‌സഖ്യത്തിനെതിരെ ബിജെപി അധ്യക്ഷന്‍ അമിത്‌ഷാ രംഗത്ത്‌. അവിശുദ്ധമായ കൂട്ടുകെട്ടാണ്‌ കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ ജെ.ഡി.എസ്‌സഖ്യം ഉണ്ടാക്കിയതെന്ന്‌അമിത്‌ഷാ പറഞ്ഞു. ഇത്‌ അധികകാലം നീണ്ടു നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനവിധി അംഗീകരിക്കാതിരുന്നതിലുടെ പാപമാണ്‌ കര്‍ണാടകയിലെ എം.എല്‍.എമാര്‍ ചെയ്‌തത്‌. ബിജെപി കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകളേയും ഇന്ത്യ ടി.വിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ അമിത്‌ഷാ തള്ളിക്കളഞ്ഞു. കുതിരക്കച്ചവടം മാത്രമല്ല കുതിരാലയത്തെ മൊത്തമായി വാങ്ങുകയായിരുന്നു കോണ്‍ഗ്രസെന്നും അമിത്‌ഷാ കുറ്റപ്പെടുത്തി.

സഭയില്‍ വിശ്വാസം തെളിയിക്കാന്‍ 15 ദിവസം ബി.ജെ.പിക്ക്‌ ലഭിച്ചിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു.അദേഹം പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക