Image

കര്‍ണാടകയിലേത്‌ ജനാധിപത്യത്തിന്റെ വിജയം; ബിജെപിയെ തള്ളി രജനീകാന്ത്‌

Published on 20 May, 2018
കര്‍ണാടകയിലേത്‌ ജനാധിപത്യത്തിന്റെ വിജയം;  ബിജെപിയെ തള്ളി രജനീകാന്ത്‌
കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകത്തില്‍ ബിജെപിയെ തള്ളി നടന്‍ രജനീകാന്ത്‌. കര്‍ണാടകത്തില്‍ നടന്നത്‌ ജനാധിപത്യത്തിന്റെ വിജയമാണ്‌. ബിജെപി സമയം ചോദിച്ചതും ഗവര്‍ണര്‍ 15 ദിവസം നല്‍കിയതും ജനാധിപത്യത്തെ പരിഹസിക്കലാണ്‌. ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിയ സുപ്രീംകോടതിയോട്‌ നന്ദിയുണ്ടെന്നും രജനികാന്ത്‌ പറഞ്ഞു.

കര്‍ണാടകയിലെ കനത്ത തിരിച്ചടിക്ക്‌ പിന്നാലെ ബിജെപിക്ക്‌ ഇരുട്ടടിയാകുകയാണ്‌ രജനീകാന്തിന്റെ പ്രസ്‌താവന. ദ്രാവിഡ കക്ഷികള്‍ അടക്കിവാഴുന്ന തമിഴ്‌ രാഷ്ട്രീയത്തില്‍ സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ രാഷ്ടിയ പ്രവേശനത്തെ ഏറെ പ്രതീക്ഷയോടെയാണ്‌ ബിജെപി കണ്ടത്‌.

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ ഉടനെ തന്നെ അമിത്‌ ഷാ അദ്ദേഹത്തെ ബിജെപിയിലേയ്‌ക്ക്‌ ക്ഷണിച്ചെങ്കിലും സ്വന്തം രാഷ്ട്രീയ കക്ഷി രൂപികരിച്ച്‌ മുന്നോട്ട്‌ പോകാനായിരുന്നു രജനികാന്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന രജനീകാന്ത്‌ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നു. രജനീകാന്തിനെ കൂട്ടുപിടിച്ച്‌ തമിഴ്‌നാട്ടില്‍ വേരോട്ടം നടത്താമെന്ന ബിജെപിയുടെ മോഹവും വ്യഥാവിലാകുകയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക