Image

സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത: 28 വര്‍ഷത്തെ പൗരോഹിത്യ ധന്യതയില്‍

അനില്‍ പെണ്ണുക്കര Published on 20 May, 2018
സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത: 28 വര്‍ഷത്തെ പൗരോഹിത്യ ധന്യതയില്‍
ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത്-ഈസ്‌റ് അമേരിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പൗരോഹിത്യത്തിന്റെ  28 വര്‍ഷത്തെ ആത്മീയ പ്രവര്‍ത്തന ധന്യതയില്‍.

തിരുവല്ലയ്ക്കടുത്ത് മേപ്രാല്‍ എന്ന കാര്‍ഷിക ഗ്രാമത്തില്‍ നിന്ന് പൗരോഹിത്യ ജീവിതത്തിലേക്ക് സ്വയം സമര്‍പ്പിച്ച അദ്ധേഹം ഇന്ന് വടക്കേ അമേരിക്കയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത്-ഈസ്‌റ് അമേരിക്ക ഭദ്രാസന മെത്രാപ്പോലീത്തയായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്നു. സഭയെയെയും സഭാ മക്കളയേയും പരിപാലിച്ചും വിശ്വാസികളില്‍ ആത്മീയ മൂല്യങ്ങള്‍ വളര്‍ത്തിയും അവരെ സമൂഹത്തിന്റെ നന്മയ്ക്കായി സജ്ജരാക്കിയും മുന്നോട്ടു പോകുന്ന തിരുമേനിക്ക് ഈ യാത്ര  ആത്മീയ ജീവിതം തന്നെ.

തിരുവല്ല, മേപ്രാലിലെ അറിയപ്പെടുന്ന പൂതിയോട്ടു കുടുംബത്തില്‍ 1959 ഓഗസ്റ്റ് 13 നാണ് തിരുമേനിയുടെ ജനനം. പൂര്‍വ്വാശ്രമത്തിലെ പേര് ചെറിയാച്ചന്‍ . കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് പ്രീഡിഗ്രിയും, ദേവഗിരി കോളേജില്‍ നിന്ന് ബിരുദവും ബാംഗ്ലൂര്‍ തിയോളജിക്കല്‍ കോളേജില്‍ നിന്ന് തിയോളജിയില്‍ നിന്നു ബാചലേഴ്‌സും മാസ്റ്റേഴ്‌സും കഴിഞ്ഞ് പൂര്‍ണ്ണമായും വൈദിക വൃത്തിയിലേക്ക് തിരിഞ്ഞു.

അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത വിരമിച്ചതിനെ തുടര്‍ന്ന് ഭദ്രസനാധിപനായി.
1986 ജനുവരി4-നുഡീക്കന്‍ ആയും 1990 മെയ്16 നു മാതൃ ഇടവകയായ മേപ്രാല്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ വികാരിയായും പൗരോഹിത്യ ജീവിതത്തിനു തുടക്കം. 1993 ഓഗസ്റ്റ് 5 നു റമ്പാന്‍ ആയി. 1993 ഓഗസ്റ്റ്  15 നു മെത്രാപ്പോലീത്തയും.

എക്യുമിനിക്കല്‍ സെക്രട്ടറി ആയും, മുളംതുരുത്തി സിറിയന്‍ സെമിനാരിയില്‍ പ്രൊഫസര്‍ ആയും സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ എക്യുമിനിക്കല്‍ രംഗത്ത് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ മാതൃക ആയിരുന്നു.

2002 ല്‍നോര്‍ത്ത്-ഈസ്റ്റ് അമേരിക്ക ഭദ്രാസനം അസിസ്റ്റന്റ് മെത്രാപ്പോലീത്തയായി സേവനം തുടങ്ങിയത് അഭിവന്ദ്യ മാത്യൂസ് മാര്‍ബര്‍ണബാസ് തിരുമേനിയുടെ കീഴില്‍. നിക്കോളോവോസ് തിരുമേനിയുടെ ആത്മീയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ബര്‍ണബാസ് തിരുമേനിക്കൊപ്പമുള്ള ജീവിതമെന്നു അദ്ദേഹം തന്നെ പല തവണ സ്മരിച്ചിട്ടുണ്ട്.

അമേരിക്കന്‍ ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്തയായും, മെത്രാപ്പോലീത്തയായും സഭയുടെ വളര്‍ച്ചയ്ക്കും, അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരികമായ ഉണര്‍വിനും തിരുമേനിയുടെ പ്രവര്‍ത്തനംഏറെ ഗുണകരമായി. അമേരിക്കന്‍ മലയാളികളുടെ പൊതു പ്രശനങ്ങളില്‍ ഇടപെടുകയും, ഫൊക്കാനയുടെയും, ഫോമയുടെയും, മറ്റ് സാംസ്‌കാരിക സാമൂഹ്യ സംഘടനകളുടെയും വേദികളില്‍ സ്ഥിര സാന്നിധ്യമായും അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവാസ് മെത്രാപ്പോലീത്ത നിറഞ്ഞു നില്ക്കുന്നു. ഇപ്പോള്‍ പൗരോഹിത്യത്തിന്റെ ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ അദ്ദേഹം പിന്നിടുമ്പോള്‍ ഇന്ത്യയുടെ ആത്മീയ സാംസ്‌കാരിക രംഗത്ത് വലിയ സാന്നിധ്യമായി തുടര്‍ന്നും പ്രവര്‍ത്തിക്കുവാന്‍ ജഗദീശ്വരന്‍ അവസരം നല്‍കട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

അഭിവന്ദ്യ സഖറിയാസ് മാര്‍  നിക്കോളോവോസ്    മെത്രാപ്പോലീത്തയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇ-മലയാളിയുടെ ആശംസകള്‍ 
സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത: 28 വര്‍ഷത്തെ പൗരോഹിത്യ ധന്യതയില്‍
Join WhatsApp News
Biju Cherian 2018-05-20 15:35:16
Prayers and best wishes to His Grace Zachariah Mor Nicholovos Metropolitan 🙏🙏
യേശു 2018-05-20 22:00:21
ഞാൻ ക്രൈതവ സഭ സ്ഥാപിച്ചിട്ടില്ല . ഞാൻ ബിഷപ്പുമാരേം ഉണ്ടാക്കിയിട്ടില്ല . ഇവിടെ നടക്കുന്ന കോമാളിത്തരത്തിന് ഞാൻ ഉത്തരവാദിയല്ല 👎👎👎👎
Thomas Rajan 2018-05-21 07:48:10
  തിരുമേനിക്ക്‌ അനുമോദനം                                             അർപ്പിക്കുന്നു 
Korah Cherian 2018-05-21 10:20:19
Best Wishes and prayers to His Grace Zachariah Mar Nicholovos , Diocesan Metropolitan of Northeast American Diocese.

KRIDARTHAN 2018-05-21 10:34:46

HATS  OFF TO  THIRUMENI,

BIGGEST  ACHIEVEMENT  IS  THE PROPERTY  PURCHASED IN  PA

NO ONE  THOUGHT  ABOUT  THIS   BEFORE, 

THIRUMENI  HAS  A  GOOD  VISION,  

JAI  JAI   CATHOLICATE !


Atheist 2018-05-21 12:31:09
So longs as there are slaves, it is impossible to define freedom
easo mathai 2018-05-21 15:46:10
 Please do not think otherwise. But the money and efforts belong to other numerous laity people also. All must be accountable. Other thing I see here in the article is about his interfearence in FOMA/FOKANA like social organizations. Better not go and interfear such organizations even if you are invited. There must be a separation between church and state. 'Sessariniollthu sesarinum davithinullthu daivathinum". In church also we need some democracy. "Get rid off Tirumani vili".  All are created equal.
ഓര്‍ത്തഡോക്സ് Sunny 2018-05-21 17:15:02
തല കുത്തി നില്‍ക്കുന്ന കുറെ ഭക്തര്‍ ഇ ഭദ്രാസനവും സഭയും നശിപ്പിച്ചു. ആസനം ചുമ്മികള്‍ ആയി മാറി.
കെട്ടിടം വാങ്ങല്‍  പരമ വിഡ്ഢിത്തരം we don't have money to maintain the retreat center in upstate. Forget about the mortgage. If you think you can milk the young, sorry you made a big mistake, Macarios tried it and failed, finally ended up selling the center in Montebello,Ny.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക