Image

കൂട്ടുകക്ഷി ഭരണത്തിലെ കാട്ടുപീഡനങ്ങള്‍ (സമകാലീന രാഷ്ട്രീയ നര്‍മ്മം ജയന്‍ വര്‍ഗീസ്)

Published on 20 May, 2018
കൂട്ടുകക്ഷി ഭരണത്തിലെ കാട്ടുപീഡനങ്ങള്‍ (സമകാലീന രാഷ്ട്രീയ നര്‍മ്മം ജയന്‍ വര്‍ഗീസ്)
കാട്ടിലെ രാജാവായ സിംഹം ഉച്ചയൂണും കഴിഞ്ഞു വിശ്രമിക്കുന്ന നേരം. സമീപത്ത് വിലാസവതിയായ മിസ്സസ് സിംഹവുമുണ്ട്. സിംഹി ചുരുട്ടിക്കൊടുത്ത തളിര്‍ വെറ്റില മുറുക്കാന്‍ ചവച്ചു കൊണ്ട് സിംഹം ഒന്ന് നീട്ടിത്തുപ്പി. അപ്പോളാണ്, റോയല്‍ ഫാമിലിയെ തേടി കുറെ ചീത്തവിളി ചീറിയെത്തുന്നത്.

" നീ ഏതു കോപ്പിലെ രാശാവാണെടാ?ഫ! പട്ടി! അവനൊരു രാശാവായിട്ടു കൊറേ വെലസുന്നുണ്ട് .എനിക്ക് നീ പുല്ലാണേടാ...വെറും പുല്ല്. "

സിംഹവും ഭാര്യയും ഞെട്ടിത്തിരിഞ്ഞു നോക്കി. ഒരു പന്ന കുറുക്കനാണ്. പൂരെ വെള്ളത്തിലാണ് കക്ഷി. കാല്‍ നിലത്തുറയ്ക്കുന്നില്ല. ഒരു കൈയില്‍ നമ്മുടെ ബീവറേജ് കോര്‍പ്പറേഷന്റെ അമൃത പാനീയക്കുപ്പി. ഇടയ്ക്കിടെ അതില്‍ നിന്ന് അല്‍പ്പാല്‍പ്പം അകത്താക്കുന്നുമുണ്ട്.

" നീ വല്യ രാജാവാണേല്‍ നിനക്ക് കൊള്ളാം. കേട്ടോ? ദേ, ഈ എനിക്ക് നീയൊരു പ്രശ്‌നമല്ലടാ പട്ടീ. "

കുറുക്കന്‍ പിന്നെയും പുലന്പുകയാണ്. ഇതെല്ലാം കേട്ടെങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ സിംഹം തല തിരിച്ചു കളഞ്ഞു. പക്ഷെ, സിംഹിക്കു ശരിക്കും ദേഷ്യം വന്നു.

" എന്താടാ നിന്റെ നാവെറങ്ങിപ്പോയോ? ഹല്ല. ലവനൊരു രാശാവ് ? ഈ കാട്ടിലൂടെ കയിലും കുത്തി നടന്ന നീ എന്നാടാ ഇത്ര വല്യ പുള്ളിയായത് ? ഫ! തെണ്ടീ! "

രാജസിംഹന്‍ പിന്നെയും അതവഗണിച്ചു. പക്ഷെ, രാജ്ഞി ക്ഷമയുടെ നെല്ലിപ്പലക കണ്ടു.

" ഏവനെ ഒരു പാഠം പഠിപ്പിച്ചിട്ടേയുള്ളു കാര്യം. " എന്നും പറഞ് ചാടിയെണീറ്റ് സിംഹി മുന്നോട്ടാഞ്ഞെങ്കിലും, സിംഹം ഇടയ്ക്കു കയറി ഭാര്യയെ തടഞ്ഞു:

" വേണ്ടെടി....അവന്‍ വിവരമില്ലാത്തവനാ...പോരെങ്കില്‍ പൂരെ വെള്ളവും...വല്ലതും പറഞ്ഞിട്ട് പൊക്കോട്ടെ."

" ഫ! നാറി." കുറുക്കന്‍ വിടാന്‍ ഭാവമില്ല. " ഹും.....നിന്റെ ഭാര്യ എന്നെയങ് ഒലത്തും. വിടടാ അവളെ എന്റെ അടുത്തേക്ക്... ഞാനുമൊന്നു കാണട്ടെടാ നിന്റെ ചരക്കിനെ?"

ഇത്രയുമൊക്കെ കേട്ടിട്ടും ഒന്നും പറയാതെ സിംഹം തന്റെ ഇരിപ്പിടത്തില്‍ അമര്‍ന്നു. പക്ഷേ, സിംഹിയുടെ കോപം ഉജ്ജ്വലിക്കുക തന്നെ ചെയ്തു.

" നിങ്ങളെന്തു നട്ടെല്ലില്ലാത്തവനാ " ( മനുഷ്യാ ) എന്ന് സിംഹത്തോടും, " നിന്നെ ഒരു പാഠം പഠിപ്പിച്ചിട്ടേയുള്ളു കാര്യം. " എന്ന് കുറുക്കനോടും പറഞ്ഞ സിംഹി അലറിക്കൊണ്ട് കുറുക്കന്റെ നേരേ പാഞ്ഞടുത്തു." വേണ്ടെടീ, വേണ്ടെടീ " എന്ന സിംഹത്തിന്റെ വിളി സിംഹിയുടെ അലര്‍ച്ചയില്‍ മുങ്ങിപ്പോയി.

സിംഹിയുടെ മുന്നില്‍ ഇനി നില്‍ക്കുന്നത് ഭംഗിയല്ലന്നു തിരിച്ചറിഞ്ഞ കുറുക്കന്‍ ബീവറേജ് കുപ്പിയും വലിച്ചെറിഞ് ഓട്ടം പിടിച്ചെങ്കിലും, " നിന്നെ അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ?" എന്നും പറഞ്ഞുകൊണ്ട് സിംഹിയും കുറുക്കനെ പിന്തുടര്‍ന്നു.

രണ്ടു പേരും കുറേ ഓടി. ഓടുന്നതിനിടയിലും കുറുക്കന്‍ തന്റെ തെറിവിളി തുടരുന്നുണ്ട്. അത് മിസ്സിസ് സിംഹത്തിന്റെ ദേഷ്യം ഇരട്ടിപ്പിക്കുന്നുമുണ്ട്.

ഓടിയോടി തന്റെ മാളത്തിനു സമീപമെത്തിയ കുറുക്കന്‍, സിംഹിയെ ഒന്ന് നന്നായിട്ട് കൊഞ്ഞനം കാട്ടിയിട്ട് " ശൂക്ക് " എന്ന് മാളത്തിലേയ്ക്ക് കയറിപ്പോയി.

" എവിടെപ്പോയാലും നിന്നെ ഞാന്‍ വിടാന്‍ പോകുന്നില്ലടാ തെണ്ടീ." പിറകേയെത്തിയ സിംഹിയും കുറുക്കന്റെ പിറകേ മാളത്തിലേയ്ക്ക് കയറി.

" അബദ്ധായി " സിംഹി സ്വയം പറഞ്ഞു പോയി. കുറുക്കന്റെ ചെറിയ മാളത്തില്‍ വലിയ സിംഹത്തിന് അങ്ങിനെ പെട്ടന്ന് കയറാന്‍ പറ്റില്ലല്ലോ? ഒരുവിധത്തില്‍ തല അകത്തു കടന്നത് ഓര്‍മ്മയുണ്ട്. പിന്നെ അനങ്ങാന്‍ പറ്റുന്നില്ല. തല അകത്തേക്ക് കയറുന്നുമില്ലാ, പുറത്തേക്ക് പോരുന്നുമില്ല. ശരിക്കും സിംഹി മാളത്തില്‍ കുടുങ്ങി.

മാളത്തിന്റെ മറുവശത്തു കൂടി പുറത്തു വന്ന കുറുക്കന്‍ കാണുന്നത്, മാളത്തില്‍ തല കുടുങ്ങി ശരിക്കും നിസ്സഹായാവസ്ഥയിലായ മിസ്സിസ് സിംഹത്തെയാണ്.
കേരളത്തിലാണല്ലോ സംഭവം നടക്കുന്നത്. അതും അമേരിക്കയെയും, ചൈനയെയും കടത്തിവെട്ടി, കടത്തിവെട്ടി, കവച്ചുവച്ചു, കവച്ചുവച് അടുത്ത ദശാബ്ദങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നതും, പാല്‍പ്പൈതല്‍ മുതല്‍, പട്ടടമുത്തശ്ശിക്കു വരെ പീഠനപ്പേടി മൂലം ഉറങ്ങാന്‍ കഴിയാത്തതുമായ ഭാരതത്തിന്റെ ഭാഗമായ കേരളത്തില്‍ ?

കുറുക്കന്‍ വിടുമോ?സമകാലീന ഭാരതീയന്റെ ( എല്ലാവരുടേയുമല്ലാ എന്ന് മുന്‍കൂര്‍ ജാമ്യം. ) തനിനിറം അവനിലും ഉണരുക തന്നെ ചെയ്തു.
പിന്നെ നടന്ന കാര്യങ്ങള്‍ അത്രയ്ക്ക് പരസ്യമായി പറയാന്‍ കൊള്ളില്ല. നോര്‍ത്ത് ഇന്ത്യയിലും, കേരളത്തിലും ജീവിക്കുന്ന പത്രം വായിക്കുന്നവര്‍ക്ക് പെട്ടന്ന് മനസ്സിലാവും. അല്ലാത്തവര്‍ക്ക് വേണ്ടി പറയാം: നിയമ പാലകരെ നിലത്തിരിക്കാന്‍ സമ്മതിക്കാതെ മഹാ ഭാരതത്തിലുടനീളം നടക്കുന്ന സാക്ഷാല്‍ പീഠനം ഇവിടെ നടക്കുകയും, അത് കഴിഞ് ഒന്നും സംഭവിക്കാത്തത് പോലെ കുറുക്കന്‍ അവന്റെ പാട്ടിനു പോകുകയും ചെയ്തു.

എല്ലാം കഴിഞ് ഒരു വിധത്തി മാളത്തില്‍ കുടുങ്ങിയ തലയും വലിച്ചൂരി അവശയായ സിംഹി ആടിയാടി കൊട്ടാരത്തില്‍ തിരിച്ചെത്തി. നടന്ന കാര്യങ്ങള്‍ വേദനയോടെ ഭര്‍ത്താവിനെ അറിയിച്ചു.

ഇതെല്ലാം കേട്ടിട്ടും സിംഹം നിസ്സംഗതയോടെ നിന്നു. ദുഃഖം സഹിക്കാനാവാതെ സിംഹി പൊട്ടിക്കരഞ്ഞു.

" നിങ്ങക്കെന്താ നാവിറങ്ങിപ്പോയോ? ഒരു ഭര്‍ത്താവ്? ഇത്രയും കേട്ടിട്ടും ഒന്നും മിണ്ടാത്തതെന്താ കാട്ടിലെ രാശാവ് ?"

" എടീ, അനുഭവത്തിന്റെ വെളിച്ചത്തിലാ അവനെപ്പോലുള്ളവരോട് മിണ്ടാന്‍ പോകരുതെന്ന് ഞാന്‍ നിന്നെ ഉപദേശിച്ചത്."

" അതെന്ത് അനുഭവമാ? ദേ, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്. രാജാവായാല്‍ നട്ടെല്ല് വേണം...നട്ടെല്ല്."

" നട്ടെല്ല് ഇല്ലാഞ്ഞിട്ടല്ലെടി. സാഹചര്യം അങ്ങനെ ആയിപ്പോയി. ഇനി നിന്നോട് ഞാനൊരു സത്യം പറയാം. ഇതിനു മുന്‍പ് തെറി വിളിച്ചപ്പോള്‍ ഞാനാ അവനെ പിടിക്കാനോടിയത്. എനിക്കും പറ്റിയെടി നിനക്ക് പറ്റിയ പോലത്തെ ഒരബദ്ധം."

രണ്ടു പേരും പരസ്പരം നിസ്സഹായരായി നോക്കി നിന്നു. പിന്നെ മുഖത്തോടു മുഖം ചേര്‍ത്തു നിശബ്ദരായി കരഞ്ഞു എന്നാണ് കഥ.

കേരള രാഷ്ട്രീയത്തില്‍ ഇന്നലെകളിലും, ഇന്നുകളിലുമായി നടമാടിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെ ഈ കഥയുമായി ഒന്ന് കൂട്ടിയിണക്കുവാനാണെന്റെ എളിയ ശ്രമം. കണ്ണില്‍ക്കണ്ട ഈര്‍ക്കിലി പാര്‍ട്ടികളെയെല്ലാം കൂട്ടിക്കെട്ടി എല്‍. ഡി. എഫ് . ഉണ്ടാക്കുന്ന കമ്യുണിസ്റ്റുകളും, യു. ഡി. എഫ്. ഉണ്ടാക്കുന്ന കോണ്‍ഗ്രസുകാരുമാണ് ഈ കഥയിലെ സിംഹവും, മിസ്സസ് സിംഹവും. ആരെയും വെട്ടിലാക്കി തന്ത്രവും, കുതന്ത്രവും പയറ്റി മുതലെടുക്കുന്ന മുസ്ലിം ലീഗും, കേരളാ കോണ്‍ഗ്രസുമുള്‍പ്പടെയുള്ള ഈര്‍ക്കിലി പാര്‍ട്ടികളാണ് പീഠന വീരന്മാരായ കുറുക്കന്മാര്‍. ഒറ്റക്ക് മത്സരിച്ചാല്‍ ഒരു സീറ്റുപോലും ഉറപ്പില്ലാത്തവരാണ് ഈ ഈര്‍ക്കിലി പാര്‍ട്ടികളില്‍ അധികവും എന്നിരിക്കെ, വെറുതേ ഇവരുടെ നേരേ ശൗര്യം കാണിച് അബദ്ധത്തിലായി പീഡനം ഏല്‍ക്കാതിരിക്കുകയല്ലേ ഭംഗി?

മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ " പോകല്ലേ, പോകല്ലേ " എന്ന് പറഞ് നിസ്സംഗത പാലിക്കുന്ന സിംഹത്തിന്റെ റോള്‍ ഇവിടെ സി. പി. ഐ. ക്കാണെങ്കിലും, തെരഞ്ഞെടുപ്പ് വരുന്‌പോള്‍ എല്ലാം മറന്ന് അവരും ഈര്‍ക്കിലി പാര്‍ട്ടികളെ പുണരുന്നു.?

സിംഹവും, സിംഹിയും കാര്യങ്ങള്‍ തുറന്നു സംസാരിക്കണം. തങ്ങള്‍ക്കേറ്റ പീഠനങ്ങള്‍ മൂടിവച്ചിട്ടു കാര്യമില്ല. തങ്ങള്‍ക്ക് പറ്റിയ അബദ്ധങ്ങള്‍ പരസ്പരം പങ്കിട്ട് ഏറ്റു പറയണം. യാതൊരു കുറുക്കന്മാരുടെയും കൂടെ ചാടി പുറപ്പെടരുത്. മുഖ്യധാരാ പാര്‍ട്ടികള്‍ അവഗണിക്കുന്നതിലൂടെ ഒറ്റ സീറ്റു പോലും തനിയെ നേടാനാവാതെ ഈ ജംബൂക പാര്‍ട്ടികള്‍ തനിയെ അവസാനിച്ചു കൊള്ളും.

ഏച്ചു കെട്ടി, ഏച്ചു കെട്ടി മുന്നേറുന്ന ഇന്ത്യയിലെയും, കേരളത്തിലെയും ഭരണകൂടങ്ങള്‍ ഈര്‍ക്കിലി പാര്‍ട്ടികളായ തെമ്മാടിക്കുറുക്കന്മാരുടെ എത്രയെത്ര പീഠാനങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടാണ് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നതു എന്നതിന് നാളെ ചരിത്രം സാക്ഷിയാവട്ടെ!

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഇന്ത്യന്‍ മീഡിയകള്‍ തന്നെ വിളിച്ചു കൂവുന്നുണ്ടങ്കിലും, മൂന്നു വയസുകാരി മുതല്‍ മുത്തശ്ശി വരെയുള്ള സ്ത്രീ ജന്മങ്ങള്‍ക്കു സുരക്ഷിതരായി അന്തിയുറങ്ങാനാവാത്ത സാമൂഹ്യാവസ്ഥയില്‍, അധികാരം അപ്പത്തിനുള്ള ഉപാധിയാക്കി മാറ്റുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ അതി രഹസ്യമായി സ്വിസ്സ് ബാങ്കുകളിലൊളിപ്പിക്കുന്ന ഇന്ത്യന്‍ സാന്പത്തിന്മേല്‍ അവകാശം നേടാനാവാതെ, മഹാ ഭാരതത്തിലെ ദരിദ്ര ജനകോടികള്‍ രണ്ടു രൂപക്കരിയുടെ ഔട് ലറ്റിന് മുന്‍പില്‍ ഇന്നും ക്യൂവില്‍ നില്‍ക്കുന്‌പോള്‍, പീഠന വീരന്മാരായ കള്ളക്കുറുക്കന്മാരുമായി കൂട്ട് ചേര്‍ന്ന് നിലനിര്‍ത്തുന്ന ഈ ജനാധിപത്യം എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി? എത്ര കാലം?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക