Image

ഫോമാ സ്റ്റുഡന്റ്‌സ് ഫോറം ഡാളസ്; 18 അംഗ കമ്മിറ്റി അധികാരമേറ്റു

ജോയിച്ചന്‍ പുതുക്കുളം Published on 20 May, 2018
ഫോമാ സ്റ്റുഡന്റ്‌സ് ഫോറം ഡാളസ്; 18 അംഗ കമ്മിറ്റി അധികാരമേറ്റു
ഡാളസ്: ഫോമാ യുവജങ്ങളെ സംഘടനയുടെ ഭാഗമാക്കുന്നതിനായി ഡാളസില്‍ ആരംഭിച്ച സ്റ്റുഡന്റ്‌സ് ഫോറത്തിന് പുതിയ കമ്മിറ്റി. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസില്‍ ഫോമയുടെ മുതിര്‍ന്ന നേതാവായ ഫിലിപ് ചാമത്തിലിന്റെ നേതൃത്വത്തില്‍ രുപീകൃതമായ സ്റ്റുഡന്റ്‌സ് ഫോറം 2018-19 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.വിഷാല്‍ ഡി വിജയ് പ്രസിഡന്റ് ആയി 18 അംഗ കമ്മിറ്റിയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഫോമയുടെ പ്രഥമ പ്രസിഡന്റ് ശശിധരന്‍ നായര്‍ ആയിരുന്നു മുഖ്യാതിഥി. പുതിയതായി ചുമതലയേറ്റ കമ്മിറ്റിക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമേരിക്കയില്‍ രുപീകരിക്കപ്പെടുന്ന എല്ലാ മലയാളി സംഘടനകളും നേരിടുന്ന ഒരു പ്രതിസന്ധിയാണ് യുവജനങ്ങളുടെ പോരായ്മ. എന്നാല്‍ ഫോമയെ അത് ബാധിക്കില്ല എന്നു ഡാളസ് സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ മനസിലാക്കുന്നു എന്നു ശശിധരന്‍ നായര്‍ പറഞ്ഞു. ഫോമാ മുന്‍ എക്‌സിക്കുട്ടിവ് അംഗം സജീവ് വേലായുധന്‍, ഉപദേശക സമിതി സെക്രട്ടറി ബാബു തെക്കേക്കര, ഫോമാ ഡാളസ് വനിത ഫോറം പ്രസിഡന്റ് മേഴ്‌സി സാമുവേല്‍, ഡാളസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാമുവല്‍ മത്തായി, ട്രഷറര്‍ സുനു മാത്യു, ഡി എം ഈ യുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ഫോമാ പ്രസിഡന്റ് സ്ഥാനാര്ഥിയുമായ ഫിലിപ് ചാമത്തില്‍ , ഫോമാ യു ടി ടി സ്റ്റുഡന്റ്‌സ് ഫോറം പ്രസിഡന്റ് രോഹിത് മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2017- 18 ല്‍ സ്റ്റുഡന്റ്‌സ് ഫോറം പന്ത്രണ്ടിലധികം പരിപാടികള്‍ ആണ് സംഘടിപ്പിച്ചത്. ഓണം, ക്രിസ്തുമസ്, വിഷു, ഈസ്റ്റര്‍, പ്രോഗ്രാമുകള്‍, ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്, സോക്കര്‍ ടൂര്‍ണമെന്റ്, തുടങ്ങി ഫോമയുടെ പ്രൊഫഷണല്‍ സബ്മിറ്റ് വരെ യു റ്റി ടി യില്‍ വച്ചാണ് നടത്തിയത്. യുവജനങ്ങളെ, പ്രത്യേകിച്ചു വിദ്യാര്‍ഥികളെ സംഘടനാ രംഗത്തേക്ക് കൊണ്ടുവരുന്നതിന് മുന്‍കൈ എടുക്കുകയും അവരുടെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തത് ഫിലിപ് ചാമത്തില്‍ ആണ്. മറ്റ് യൂണിവേഴ്‌സിറ്റികളിലേക്ക് സ്റ്റുഡന്റ്‌സ് ഫോറം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഫിലിപ് ചാമത്തില്‍.
ഫോമാ സ്റ്റുഡന്റ്‌സ് ഫോറം ഡാളസ്; 18 അംഗ കമ്മിറ്റി അധികാരമേറ്റുഫോമാ സ്റ്റുഡന്റ്‌സ് ഫോറം ഡാളസ്; 18 അംഗ കമ്മിറ്റി അധികാരമേറ്റുഫോമാ സ്റ്റുഡന്റ്‌സ് ഫോറം ഡാളസ്; 18 അംഗ കമ്മിറ്റി അധികാരമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക