Image

ആലുവ ജനസേവ ശിശുഭവന്‍ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തു; കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും

Published on 20 May, 2018
ആലുവ ജനസേവ ശിശുഭവന്‍ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തു; കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ നിയമവിരുദ്ധമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയ എറണാകുളം ആലുവ ജനസേവ ശിശുഭവനെ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തു. ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍) നിയമ പ്രകാരമാണ് നടപടി.  ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ ജനസേവ ശിശുഭവന്റെ ചെലവില്‍ നാട്ടിലെത്തിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും അത് നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തത്. 

ഈ സ്ഥാപനം കുട്ടികളുടെ സംരക്ഷണത്തില്‍ ഗുരുതരമായ നിയമ ലംഘനം നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്ഥാപനത്തിന് വനിതാ  ശിശുവികസന വകുപ്പ് ഇതുവരെ രജിസ്‌ട്രേഷന്‍ നല്‍കിയിട്ടില്ല. 2015 ലെ ജെ.ജെ. ആക്ടിലെ വ്യവസ്ഥകള്‍ ഈ സ്ഥാപനം ലംഘിച്ചിരുന്നതായി കോടതിയും കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സാമൂഹ്യനീതി വകുപ്പ് ശക്തമായ നടപടി കൈക്കൊണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക