ന്യൂജേഴ്സി:ന്യൂജേഴ്സിയിലെ ഫസ്റ്റ് ടൈം ഹോം ബയേഴ്സിനും സെക്കന്‍ഡ് ടൈം ഹോം ബയേഴ്സിനുമായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. മെയ് 22നു ചൊവ്വാഴ്ച രാവിലെ 10നു ടീനെക്കിലുള്ള പബ്ലിക്ക് ട്രസ്റ്റ് റീയല്‍റ്റി ഗ്രൂപ്പിന്റെ ഓഫീസില്‍ വച്ചാണ് സെമിനാര്‍ നടത്തുന്നത്.Address: 818 Garriosn Ave, Teaneck, NJ 07666,
എസ്.ഡി. ക്യാപിറ്റല്‍ ഫണ്ടിംഗ് ഹോം ലോണ്‍ ഡിവിഷന് ആണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ടീനെക്ക് ആസ്ഥാനമായുള്ള പബ്ലിക്ക് ട്രസ്റ്റ് റീയല്‍റ്റി ഗ്രൂപ്പുമായി ചേര്‍ന്നാണ് സെമിനാര്‍ നടത്തുന്നത്. രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് റെജിസ്ട്രേഷന് സൗജന്യമായിരിക്കും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്കു ലഞ്ചും നല്‍കുന്നതാണ്.
ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ലോണ്‍ സംബന്ധമായ എല്ലാ സംശയങ്ങള്‍ക്കും കുരുക്കുകള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുകയും താല്പര്യമുള്ളവര്ക്ക് അവിടെ വച്ച് തന്നെ ലോണ്‍ നടപടികളുമായി മുന്നോട്ടു പോകുവാന്‍ സൗകര്യവും നല്കുന്നതായിരിക്കുമെന്ന് എസ്.ഡി. ക്യാപിറ്റല്‍ ഫണ്ടിംഗ് പ്രതിനിധി ജോസഫ് ചെറിയാന് അറിയിച്ചു. കൂടാതെ സെക്കന്റ് വീട് വാങ്ങുന്നവര്‍ക്ക് നല്ല ലോണ്‍ ഓപ്ഷനകളും ലഭ്യമാണ്.
എസ്.ഡി. ക്യാപിറ്റല്‍ ഫണ്ടിംഗ് വഴി വീട് വാങ്ങുന്ന ലോണ്‍ അപേക്ഷകര്‍ക്ക് അപ്ലിക്കേഷന്‍ ഫീസോ , പ്രോസ്സസിംഗ് ഫീസോ ഈടാക്കുന്നതല്ല.തേര്‍ഡ് പാര്‍ട്ടി ഫീ മാത്രമായിരിക്കും എടുക്കുക. കുറഞ്ഞ വായ്പ നിരക്കിന് പുറമെ 500 ഡോളര്‍ ലെന്‍ഡര്‍ റിബേറ്റും നല്‍കുന്നതാണ്.
പോയിന്റ്സ് ഓപ്ഷന്, ടാക്സ് എസ്ക്രോ (escrow) എന്നീ നിബന്ധനകളും ബാധകമല്ല. ഇതുകൂടാതെ വായ്പാക്കാരില്‍ നിന്ന് പ്രൈവറ്റ് മോര്‍ട്ഗേജ് ഇന്‍ഷുറന്‍സും ഈടാക്കുന്നതല്ല. ഇതിനു പുറമെ ഏറ്റവും കുറഞ്ഞ ചെലവില്‍ ക്ലോസിംഗ് നടത്തികൊടുക്കുന്നാതാണെന്നും കമ്പനി ഉറപ്പു നല്കുന്നു.
റീഫിനാന്‍സ് ചെയ്യുന്നവര്‍ക്കും ക്ലോസിങ് കോസ്ററ് ബാധകമല്ല. അപ്പ്രൈസല്‍ ഫീസ് റീഫണ്ട് ചെയ്തു കൊടുക്കുന്നതുമാണ്. കൂടാതെ ഏറ്റവും കുറഞ്ഞ പലിശ നിരക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു.
സെമിനാറില്‍ പെങ്കെടുക്കാന്‍ താല്പര്യമുള്ളവര് ജോസഫ് ചെറിയാന് ( എസ്.ഡി. ക്യാപിറ്റല്‍ ഫണ്ടിംഗ് ) ph :9736346093 (C ) 8555497001 (o ) ഇമെയില്‍:jcherian@sdcapitalfunding.com, അരുണ്‍തോമസ് ( പബ്ലിക്ക് ട്രസ്റ്റ് റീയല്‍റ്റി ഗ്രൂപ്പ് ) ph :2013575525 (o) 2018328400 (c)