അച്ചടക്ക ലംഘനം; കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് 4 വിദ്യാര്‍ത്ഥികളെ പുറത്താക്കി
Published on 21 May, 2018
അച്ചടക്ക ലംഘനത്തെതുടര്‍ന്ന് കേന്ദ്രസര്‍വകലാശാലാ
ഹോസ്റ്റലില്‍ നിന്ന് നാലു വിദ്യാര്‍ത്ഥികളെ പുറത്താക്കി. അര്‍ദ്ധരാത്രി
മദ്യപിച്ച് ഹോസ്റ്റലില്‍ എത്തിയെന്നും, ഹോസ്റ്റലിനകത്തേക്ക്
പ്രവേശിപ്പിക്കാതിരുന്നാല്‍ അനാവശ്യ ചുമരെഴുത്ത് നടത്തിയെന്നും അധികൃതര്‍
പറഞ്ഞു.
എന്നാല്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ നടപടി
പ്രതിഷേധാര്‍ഹമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പുറത്താക്കപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും
മുന്നറിയിപ്പ് നല്‍കാതെ പുറത്താക്കിയത് തെറ്റാണെന്നും വിദ്യാര്‍ത്ഥികള്‍
ആരോപിച്ചു.
ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍
പറഞ്ഞു. ഇത്തരത്തില്‍ ശക്തമായ തെളിവുള്ളതിനാല്‍ മെമ്മോ കൊടുക്കേണ്ടതില്ലെന്ന്
രജിസ്ട്രാര്‍ ഡോ.എ. രാധാകൃഷ്ണന് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല