Image

അപകീര്‍ത്തികരമായ പരാമര്‍ശം; എം.എം. ഹസനെതിരേ കേസെടുത്തു

Published on 21 May, 2018
അപകീര്‍ത്തികരമായ പരാമര്‍ശം; എം.എം. ഹസനെതിരേ കേസെടുത്തു
പത്തനംതിട്ട: ചെങ്ങന്നൂരിലെ മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന്‌ കെപിസിസി പ്രസിഡന്റ്‌ എം.എം. ഹസനെതിരേ വനിത കമ്മീഷന്‍ കേസെടുത്തു. ശോഭന ജോര്‍ജ്‌ നല്‍കിയ പരാതിയിലാണ്‌ കമ്മീഷന്റെ നടപടി.
ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ശോഭന ജോര്‍ജിനെ മുമ്പ്‌ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട്‌ ഹസന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്‌. അതേസമയം, ശോഭന ജോര്‍ജിന്റെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന്‌ ഹസന്‍ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക