Image

ഗാന്ധിജയന്തിക്ക്‌ ട്രെയിനില്‍ ഇനി സസ്യാഹാരം മാത്രം

Published on 21 May, 2018
ഗാന്ധിജയന്തിക്ക്‌ ട്രെയിനില്‍ ഇനി സസ്യാഹാരം മാത്രം
കണ്ണൂര്‍: ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന്‌ ഇന്ത്യന്‍ റെയില്‍വേ സസ്യാഹാരദിനമായി ആചരിക്കും. 150ാമത്‌ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്‌ നല്‍കിയ ശുപാര്‍ശയിലാണ്‌ ഒക്ടോബര്‍ രണ്ടിന്‌ നോണ്‍ വെജ്‌ ഒഴിവാക്കണമെന്ന്‌ റെയില്‍വേ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌.

ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിനിലോ, സ്‌റ്റേഷന്റെ പരിസരങ്ങളിലോ മാംസാഹാരം വില്‍പ്പന നടത്തരുതെന്നും നിര്‍ദേശമുണ്ട്‌. ഇതു സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കര്‍ശനമായി ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ്‌ തീരുമാനം. ഗാന്ധിജയന്തി ദിനത്തില്‍ യാത്രക്കാര്‍ക്കുള്ള ടിക്കറ്റില്‍ ഗാന്ധിയുടെ ചിത്രവുമുണ്ടായിരിക്കും.
റെയില്‍വേയുടെ തീരുമാന പ്രകാരം 2018, 2019, 2020 വര്‍ഷങ്ങളില്‍ ഒക്ടോബര്‍ രണ്ടിന്‌ ഇന്ത്യന്‍ റെയില്‍വേയുടെ ക്യാന്റീനുകളിലും ട്രെയിനുകളിലും മാംസാഹാരം വിതരണം ചെയ്യില്ല. ഇതു സംബന്ധിച്ച്‌ റെയില്‍വേ എല്ലാ ഡിവിഷനുകള്‍ക്കും കഴിഞ്ഞ മാസം തന്നെ സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക