Image

'ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വിടി ബല്‍റാം; ശരിക്കും പറഞ്ഞാല്‍ തച്ചുകൊല്ലണ്ട കേസുകള്‍': എന്‍എസ് മാധവന്‍

Published on 21 May, 2018
'ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വിടി ബല്‍റാം; ശരിക്കും പറഞ്ഞാല്‍ തച്ചുകൊല്ലണ്ട കേസുകള്‍': എന്‍എസ് മാധവന്‍
വി.ടി ബല്‍റാമിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. ബാല ലൈംഗിക പീഡനത്തെ ന്യായീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ച എംഎല്‍എ വിടി ബല്‍റാമിനെ വിമര്‍ശിച്ചാണ് എന്‍എസ് മാധവന്‍ രംഗത്ത് വന്നരിക്കുന്നത്. ഇങ്ങനെയുള്ളവര്‍ സാമൂഹിക വിപത്താണെന്നു തല്ലിക്കൊല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
കേരളം ഇന്ന് നേരിടുന്ന വലിയ ഭീഷണി പിഞ്ചുകുഞ്ഞുകളുടെ മാനസികാരോഗ്യം തകര്‍ക്കുന്ന പീഡൊഫീലിയയും അത് ലൈക്കടിക്കുന്ന വിടി 'ബാലകറാമു'മാണു എന്ന് തുടങ്ങുന്ന ട്വീറ്റില്‍, മലയാളിക്കുട്ടികളെ ഇത്തരക്കാരില്‍ നിന്നും സൂക്ഷിക്കുക മാത്രമാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്നും എന്‍എസ് മാധവന്‍ കുറിച്ചു.

ഇതെന്താ കൊച്ചുപിള്ളേരുടെ സെക്‌സിനെ പറ്റി പറയുമ്പോള്‍ മാത്രം ലൈക്ക് ആടിച്ച്, വി ടി ബാലകറാം ഫോളോ ചെയ്യുന്നത്? ഇന്നലെ വിഷ്ണുനാഥും കെ സി വേണുഗോപാലും രാഹൂല്‍ ഗാന്ധിയും കര്‍ണാടകത്തില്‍ ജനാധിപത്യം വിജയിച്ച കാര്യം പറഞ്ഞതൊന്നിനും ലൈക്കടിച്ചില്ലല്ലോ. പീഡോഫിലീയ ഇല്ലെങ്കില്‍ ഈ മജ ഇല്ല അല്ലേ? കഷ്ടം! 

ഇതെന്താ കൊച്ചുപിള്ളേരുടെ സെക്സിനെ പറ്റി പറയുമ്‌ബോള്‍ മാത്രം ലൈക്ക് അടിച്ച്, വിടി ബാലകറാം ഫോളോ ചെയ്യുന്നത്? ഇന്നലെ വിഷ്ണുനാഥും കെസി വേണുഗോപാലും രാഹുല്‍ ഗാന്ധിയും കര്‍ണാടകത്തില്‍ ജനാധിപത്യം വിജയിച്ച കാര്യം പറഞ്ഞതൊന്നിനും ലൈക്കടിച്ചില്ലല്ലോ എന്നും എന്‍എസ് മാധവന്‍ മറ്റൊരു ട്വീറ്റില്‍ ചോദിച്ചു
മറ്റൊരു ട്വീറ്റില്‍ പറഞ്ഞത് ഇങ്ങനെ:
കേരളം ഇന്ന് നേരിടുന്ന വലിയ ഭീഷണി പിഞ്ചുകുഞ്ഞുകളുടെ മനസികാരോഗ്യം തകര്‍ക്കുന്ന പീഡൊഫീലിയയും അത് ലൈക്കടിക്കുന്ന വി ടി ബാലകറാമാണു. ശരിക്കും പറഞ്ഞാല്‍ തച്ച്കൊല്ലണ്ട കേസുകള്‍. പക്ഷേ അത് നിയമ വിരുദ്ധമാണു. നമുക്ക് ചെയ്യാവുന്നത് മലയാളിക്കുട്ടികളെ അത്തരക്കാരില്‍ നിന്ന് സൂക്ഷിക്കുക മാത്രം.
Join WhatsApp News
CID Moosa 2018-05-21 19:34:29
 കൊച്ചുപിള്ളാരുടെ സെക്സിനെക്കുറിച്ചു ലൈക്കടിച്ചു നടക്കുന്നവന്മാരെയാണ് അമേരിക്കയിലെ കുറെ നാറിയ മലയാളികൾ തലയിൽ വച്ച് നടക്കുന്നത് .  ഇവനെ ഉടനെ ഇവിടെ നിന്നും നാടുകടത്തുകയും ഇവനെ സ്വീകരിച്ചവരെ നോട്ടപ്പുള്ളികളുടെ ലിസ്റ്റിൽ ഇടികയും വേണം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക