Image

ജര്‍മ്മന്‍ പോസ്റ്റ് ബുക്ക് പോസ്റ്റു്-ചെറിയ സാധന പോസ്‌റ്റേജുകള്‍ വര്‍ദ്ധിപ്പിക്കുന്നു

ജോര്‍ജ് ജോണ്‍ Published on 21 May, 2018
ജര്‍മ്മന്‍ പോസ്റ്റ് ബുക്ക് പോസ്റ്റു്-ചെറിയ സാധന പോസ്‌റ്റേജുകള്‍ വര്‍ദ്ധിപ്പിക്കുന്നു

ഫ്രാങ്ക്ഫര്‍ട്ട്:  ഈ വരുന്ന 2018 ജൂലായ് 01 മുതല്‍ ബുക്ക് പോസ്റ്റുകള്‍ക്കും ചെറിയ സാധനങ്ങള്‍ അയക്കാനുമുള്ള ജര്‍മ്മന്‍ പോസ്‌റ്റേജ് വര്‍ദ്ധിപ്പിക്കുന്നു. 2018 ജൂലായ് 01 മുതല്‍ 500 ഗ്രാം ബുക്ക് പോസ്റ്റുകള്‍ക്ക് 1 യൂറോയില്‍ 1,20 യൂറോ ആയി വര്‍ദ്ധിക്കും. അതുപോലെ 50 ഗ്രാം ചെറിയ സാധനങ്ങള്‍ അയക്കാനുള്ള ചാര്‍ജ് 90 സെന്റില്‍ നിന്ന് 1,30 പൈസ ആകും. 


ഈ വര്‍ഷം എഴുത്തുകള്‍ക്കും, രജിസ്‌ട്രേഷനും ചാര്‍ജുകള്‍ക്കും വര്‍ദ്ധന ഉണ്ടാവുകയില്ലെങ്കിലും അടുത്ത വര്‍ഷം 2019 മുതല്‍ ഈ ചാര്‍ജുകളും വര്‍ദ്ധിപ്പിക്കുമെന്ന് ജര്‍മ്മന്‍ പോസ്റ്റ് മേധാവി ഫ്രാങ്ക് ആപ്പെല്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജര്‍മനിയില്‍ പ്രൈവറ്റ് പോസ്‌റ്റേജ് അനുവദിച്ചത് മുതല്‍ ജര്‍മന്‍ പോസ്റ്റ് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.


ജര്‍മ്മന്‍ പോസ്റ്റ് ബുക്ക് പോസ്റ്റു്-ചെറിയ സാധന പോസ്‌റ്റേജുകള്‍ വര്‍ദ്ധിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക