Image

നഴ്‌സുമാര്‍ക്ക് ആശ്വാസം: മാനേജ്‌മെന്റുകളുടെ ആവശ്യം സുപ്രീം കോടതി തള്ളി

Published on 21 May, 2018
നഴ്‌സുമാര്‍ക്ക് ആശ്വാസം: മാനേജ്‌മെന്റുകളുടെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നഴ്‌സുമാരുടെ ശന്പള പരിഷ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിയില്‍ ഒരു മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്നും ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. 

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സ്മാരുടെ ശമ്പളം 20000 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്താണ് ആശുപത്രി ഉടമകള്‍ സുപ്രീം കോടതിയില്‍ എത്തിയത്. എന്നാല്‍ നിലവില്‍ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക