Image

പ്രണയ നൈരാശ്യവും വെടിവയ്പ്പും (ഏബ്രഹാം തോമസ്)

Published on 21 May, 2018
പ്രണയ നൈരാശ്യവും വെടിവയ്പ്പും (ഏബ്രഹാം തോമസ്)
ടെക്‌സസ്: സാന്താ ഫെ ഹൈസ്‌കൂളില്‍ പഠിക്കുന്ന 17 കാരന്‍ ഡിമിട്രിയോസ് പേഗര്‍റ്റ്‌സിസ് എന്തുകൊണ്ട് 8 സഹപാഠികളുടെയും രണ്ട് അധ്യാപകരുടെയും ജീവനെടുക്കുകയും മറ്റ് 13 പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്തു എന്ന ചോദ്യത്തിന്റെ ഉത്തരം പ്രണയ നൈരാശ്യവും കൂടെ പഠിക്കുന്നവരുടെ കളിയാക്കലും ആയിരുന്നു എന്നാണ്. ഒരു ട്രെഞ്ച് കോട്ടിനുള്ളില്‍ ഒളിപ്പിച്ച ഷോട്ട് ഗണ്ണും കൈയിലേന്തിയ ഹാന്‍ഡ് ഗണ്ണുമായി സ്‌കൂളില്‍ കടന്നുവന്ന് രാവിലെ നടക്കുന്ന ആദ്യ ക്ലാസില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കും ക്ലാസെടുത്തിരുന്ന അധ്യാപികയ്ക്കും മറ്റൊരു അധ്യാപിയ്ക്കും നേരെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു ഡിമിട്രിയോസ്.

ഷാന ഫിഷറിന്‍ എന്ന പതിനാറുക്കാരിക്ക് പിറകെ പ്രണയാഭ്യര്‍ഥനയുമായി ഡിമിട്രിയോസ് കുറെ നാള്‍ നടന്നു. ഡിമിട്രിയോസിനെ ഇഷ്ടമെല്ലെന്ന് അവള്‍ പറഞ്ഞിരുന്നു. ഷാന ഫിഷറിനും വെടിയേറ്റു മരിച്ചിവരില്‍പ്പെടുന്നു. കൊല്ലപ്പെട്ട അധ്യാപകരില്‍ ഒരാളായ സിന്തിയ ടിസ്‌ഡേല്‍ പെട്ടെന്ന് ആവശ്യപ്പെട്ടതനുസരിച്ച് പഠിപ്പിക്കുവാന്‍ എത്തിയതായിരുന്നു. ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ 63 കാരിയായ ഇവര്‍ ഒരു റെസ്റ്ററന്റിലും പണിയെടുത്തിരുന്നു.

ഈദുല്‍ ഫിത്തറിന് പാകിസ്ഥാനിലെ കറാച്ചിയിലെ സ്വന്തം വീട്ടില്‍ സബിക്ക ഷെയ്ക്ക് എത്തുന്നത് കാത്തിരിക്കുകയായിരുന്നു കുടുംബം. 17 വയസുള്ള ഈ എക്‌സ്‌ചേഞ്ച് വിദ്യാര്‍ഥിനിയുടെ ജീവനും ഘാതകന്‍ അപഹരിച്ചു. സബിക്ക ഒരിക്കല്‍ പാകിസ്ഥാന്റെ വിദേശ കാര്യ ഓഫീസില്‍ ജോലി ചെയ്യും എന്ന സ്വപ്നമാണ് പൊലിഞ്ഞതെന്ന് പിതാവ് അബ്ദുല്‍ അസീസ് ഷെയ്ക്ക് പറഞ്ഞു.

അഗ്‌നി നിറമുള്ള മുടിയുമായി ചിരിച്ച് ഉല്ലസിച്ച് നടന്നിരുന്ന 15 വയസുകാരി ആഞ്ചലിക് രാമിറേസും വെടിയുണ്ടകള്‍ക്ക് ഇരയായി. 17 കാരന്‍ ക്രിസ്റ്റഫര്‍ സ്റ്റോണ്‍ ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ ടീം ആംഗമായിരുന്നു. ആര്‍ട്ട്‌സ് ക്ലാസില്‍ ഇരിക്കവെ വെടിയേറ്റ് മരിച്ചു.

കൊല്ലപ്പെട്ട ഗ്ലെന്‍ഡ ആന്‍ പെര്‍കിന്‍സ് സബ്സ്റ്റിറ്റിയൂട്ട് ടീച്ചറായിരുന്നു. കുട്ടികള്‍ക്ക് പ്രിയംകരിയായ ടീച്ചറായിരുന്നു എന്ന് ഒരു വിദ്യാര്‍ഥി അനുസ്മരിച്ചു. ക്രിസ്റ്റിയന്‍ റൈലി ഗാര്‍സിയ എന്ന 15 കാരന്‍ വിദ്യാര്‍ഥിയും വെടിവയ്പില്‍ കൊല്ലപ്പെട്ടു. ആരണ്‍ കൈല്‍ മക് ലിയോഡ് എന്ന പതിനഞ്ചുകാരനും, കാരന്‍ ജാരെഡ് കോണ്‍റാഡ് ബ്ലാക്ക്, എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

പതിനഞ്ച് മിനിറ്റോളം പൊലീസുമായി വെടിവെയ്പ് നടത്തിയതിനുശേഷം ഡിമിട്രിയോസ് പേഗര്‍റ്റ്‌സിസ് കീഴടങ്ങി. ഡിമിട്രിയോസിന്റെ വീട്ടില്‍ നിന്നും വാഹനത്തില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ബോംബും കണ്ടെടുത്തതായി യുഎസ് ഹൗസ് റപ്രസന്റേറ്റീവ് മൈക്കേല്‍ മക്കാള്‍ വ്യക്തമാക്കി.

ഡിമിട്രിയോസിന്റെ കുടുംബം ഇയാളുടെ ചെയ്തികളെക്കുറിച്ച് അജ്ഞരാണെന്നും ഡിമിട്രിയോസ് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ നിയമം അനുസരിച്ച് 16 വയസു തികഞ്ഞ ആള്‍ മുതിര്‍ന്ന വ്യക്തിയുടെ ജീവിത രീതിയാണ് പിന്തുടരുന്നതെങ്കില്‍ ആ കൗമാരക്കാരന്‍ ചെയ്യുന്ന കുറ്റത്തിന് അയാളെ മുതിര്‍ന്ന വ്യക്തിയായി പരിഗണിച്ച് വിചാരണ ചെയ്യാം. ഡിമിട്രിയോസിനെ മുതിര്‍ന്ന വ്യക്തിയായി പരിഗണിച്ച് വിചാരണ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

സാന്റാ ഫേയ്ക്ക് സമീപത്തെ ആല്‍വിനിലെ ബിഗ് കൗണ്‍ട്രി ഷൂട്ടിങില്‍ തോക്കുകള്‍ വാങ്ങാന്‍ കഴിഞ്ഞ ദിവസം വലിയ തിരക്ക് അനുഭവപ്പെട്ടു. പെന്റ് കോസ്റ്റല്‍സ് ഓഫ് സാന്റാ ഫേ ചര്‍ച്ച് അംഗങ്ങളാണ് പ്രധാനമായും തിരക്ക് കൂട്ടിയത്. 
Join WhatsApp News
രാഷ്ട്രിയ വെടിക്കട്ട് 2018-05-21 16:59:04

1]  rump demand for DOJ investigation is dangerous/democracy threatening. DOJ response is disappointing. There is no basis/no predicate for an inquiry.It’s time to stand for time honored DOJ independence. That separation from White House is a critical part of our system. - Eric Holder stated.

2] The Supreme Court in a 5-4 vote has delivered a major blow to workers, ruling for the first time that workers may not band together to challenge violations of federal labor laws. That is what happens when under-educated elect anti -labor republicans and they choose judges, sad few malayalees voted for them.

3] trump, his family & few republicans  tried to sell America to Russia, Saudi, Qatar, Malaysia. If that isn’t treason, nothing is.

4]  Trumpism is a disease that impairs your ability to comprehend basic truths. They've been lied to by Trump so much they believe any and every evil is normal.

5]  Ivanka Trump’s Fine Jewelry Company, Known as Madison Avenue Diamonds, Connected to an Alleged Fraud Scheme

6] officials at the Justice Department, the FBI and DNI met with  Trump, potentially escalating or defusing a showdown over the bureau's use of a confidential intelligence source during the 2016 presidential campaign. trump is demanding to end the investigation against him-

7 Senator McConnell & Speaker Ryan: If Mr. Trump continues along this disastrous path, you will bear major responsibility for the harm done to our democracy. You do a great disservice to our Nation & the Republican Party if you continue to enable Mr. Trump’s self-serving actions.

 

കിണ്ണം കട്ടവന്‍ 2018-05-21 21:17:24

കിണ്ണം കട്ടവന്‍ എന്ന് തോന്നുമ്പോള്‍ - ട്രുംപ് കാണിക്കുന്ന കോപ്രായങ്ങള്‍

Trump did it and he’s going down for a host of crimes, and some of them have nothing to do with Russia. Impeachment would be too kind an end for him. He belongs behind bars, broken, bankrupt and disgraced”

2]  I’m a former prosecutor, and these are not the actions of an innocent person.” Rep. Lieu says Trump’s “continued assault” on the rule of law and the independence of the Department of Justice, “is highly disturbing

3] Completely obsessed with the Russia probe, Trump keeps attacking his own aides for a crisis they didn't create. Trump blames his staff for all the stories about his failed presidency. But there are a few malayalees who think trump is great.

4] Michel Cohen met Qatar officials for a nuclear deal, another case for investigation.

5] Trump to force DOJ to show him all the evidence it has on him. Trump's words and actions make him look shockingly guilty, and his latest abuse of power is no exception. 

6]For someone who insists — often on Twitter, in all caps — that he is completely innocent, there was NO COLLUSION, and the special counsel’s investigation that has already netted five guilty pleas is merely a “witch hunt,” Trump sure is acting guilty. And increasingly desperate.

7] The Republican gubernatorial primary in Georgia has devolved in recent weeks into a chest-thumping argument over which candidate hates undocumented immigrants the most. In their rush to prove themselves, two candidates—both currently elected officials—have engaged in an escalating competition over who can personally “round up” and remove more immigrants from the state.

Democrat 2018-05-21 22:16:46
കള്ളൻ കൈകാലിട്ടടിച്ചു തുടങ്ങി . മരണവെപ്രാളത്തിന് പലതും കാണിക്കും . നിക്സൻ ചെയ്‍തത് പോലെ ഒരു ശനിയാഴ്ച്ച കൂട്ടക്കുല നടക്കാൻ സാധ്യതയുണ്ട്. സ്വന്തം ഭാര്യ വരെ സ്പൈ ആണെന്ന് പറയുന്ന സമയം വിദൂരമല്ല . 240 വർഷമായി അമേരിക്കയിലെ രാജ്യസ്നേഹികൾ കാത്തു സൂക്ഷിക്കുന്ന അമേരിക്കൻ ഭരണ ഘടനയാണ് ഇയാൾ കാറ്റിൽ പറത്താം എന്ന് വിചാരിക്കുന്നത് . വാളെടുക്കുന്നവൻ വാളാലെ .   വിവരം കെട്ട കുറെ മലയാളികൾ ബഹുഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നില്ല .   ആരെങ്കിലും ബന്ധുക്കളുടെ കരുണ കൊണ്ട് ഇവിടെ വന്നിട്ട് ഇവിടെത്തെ കുടിയേറ്റ നിയമം ഇങ്ങനെ യാക്കണം അങ്ങനെയാക്കണം എന്ന് പറയുന്ന വിവരദോഷികൾ. ..... ലോക്ക് ഹെർ അപ്പ് ലോക്ക് ഹെർ ആപ്പ് എന്ന് പറഞ്ഞത് അറം പറ്റുമോ എന്ന് സംശയം 

33 മില്യൺ ഡോളറാണ്   എൻ ആർ എ ടമ്പിന്റെ ഇലക്ഷനിലേക്ക് സംഭാവന നൽകിയത് .  ഇനിയും എത്രയോ വെടിവെപ്പുകളും മരണവും ഏറ്റുവാങ്ങാൻ നിരപരാധികൾ എവിടെയോ അവരവരുടെ കർമ്മങ്ങളിൽ വ്യാപൃതരായിരിക്കുന്നു .  ഓരോ വെടിവെപ്പിനും ഗൺ മാനുഫാക്റ്ററേഴ്സ് കൊയ്യുന്ന ലാഭം എത്രയെന്ന് അനുമാനിക്കാൻ കഴിയുമോ ? ഉണരുക മലയാളി ഉണരുക - എല്ലാ വെളുത്തവരും ചീത്തയാളുകൾ അല്ല പക്ഷെ ട്രംപിന്റ് പിൻഗാമികളായ വെളുമ്പൻമാർ അപകടകാരികളാണ് - മലയാളി എന്നും ട്രംപിന്റെ പിൻ വാതിലിൽ അവന്റെ ദർശനത്തിനായി കാത്തും നില്ക്കണം . ഉമ്മനും തൊമ്മനും ബോബിയും കൂത്രയും ഇത് അറിഞ്ഞിരിക്കുന്നത് നല്ലതാണ് - വോട്ട് ഫോർ  ഡെമോക്രാറ്റ്സ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക