Image

കൗമാരക്കാരിയെ ലിഫ്റ്റില്‍ അപമാനിക്കാന്‍ ശ്രമിച്ച എഎസ്‌ഐ അറസ്റ്റില്‍

Published on 21 May, 2018
കൗമാരക്കാരിയെ ലിഫ്റ്റില്‍ അപമാനിക്കാന്‍ ശ്രമിച്ച എഎസ്‌ഐ അറസ്റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന എഎസ്‌ഐ അറസ്റ്റില്‍. തലയോലപ്പറന്പ് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ നാസറിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം നടത്തുന്ന പുല്ലേപ്പടിയിലെ സ്ഥാപനത്തിലെ ലിഫ്്റ്റില്‍വച്ചു നാസര്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതായാണു പരാതി. കഴിഞ്ഞ മാസം 28നാണു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവായ നാസറിന്റെ മകനും ഇതേ സ്ഥാപനത്തിലാണു പഠിക്കുന്നത്. ഇവിടെ മകനെ കാണാനെത്തിയ നാസര്‍ ലിഫ്റ്റില്‍ ഒരുമിച്ചുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക