Image

ജോസഫിനും താല്‍പര്യം; മാണി തിരികെ യു.ഡി.എഫ് ക്യാംപിലേക്ക്?

Published on 21 May, 2018
ജോസഫിനും താല്‍പര്യം; മാണി തിരികെ യു.ഡി.എഫ് ക്യാംപിലേക്ക്?

പാല: യുഡിഎഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ച പ്രാധാന്യമുള്ളതെന്ന് കേരള കോണ്‍ഗ്രസ്എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. കേരള കോണ്‍ഗ്രസ്എം അധ്യക്ഷന്‍ കെ.എം.മാണിയെ യുഡിഎഫ് നേതാക്കള്‍ കണ്ടതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടിക്കാഴ്ച സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ചൊവ്വാഴ്ച വ്യക്തമാകുമെന്നും ജോസഫ് പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാട് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കെ.എം.മാണി കൂടിക്കാഴ്ചയ്ക്കുശേഷം വ്യക്തമാക്കിയിരുന്നു. കേരളാ കോണ്‍ഗ്രസ്എമ്മിന്റെ ഉപസമിതി ചൊവ്വാഴ്ച ചേരുന്നുണ്ടെന്നും ഈ യോഗത്തിനുശേഷം പ്രതികരിക്കാമെന്നും യുഡിഎഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കെ.എം. മാണി പറഞ്ഞു. 

അതേസമയം, യുഡിഎഫിനുതന്നെ മാണി പിന്തുണ പ്രഖ്യാപിക്കുമെന്നാണു ലഭിക്കുന്ന സൂചന. പി.ജെ.ജോസഫിന്റെ ശക്തമായ എതിര്‍പ്പാണ് മാണിയെ എല്‍ഡിഎഫിലേക്കു പോകുന്നതില്‍നിന്നു തടഞ്ഞത്. പാര്‍ട്ടിയിലെ ഒരു വിഭാഗം മാത്രമായി എല്‍ഡിഎഫിലേക്കു വരേണ്ടതില്ലെന്ന് സിപിഎമ്മും നിലപാട് സ്വീകരിച്ചു. ഇതേതുടര്‍ന്ന് രണ്ടു വര്‍ഷത്തിനുശേഷം, യുഡിഎഫിലേക്കുള്ള മടങ്ങിപ്പോക്ക് സംബന്ധിച്ചു ചൊവ്വാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണു കരുതുന്നത്. അതേസമയം, ജോസ് കെ.മാണിക്ക് ഇപ്പോഴും എല്‍ഡിഎഫിലേക്കു ചേക്കേറുന്നതു തന്നെയാണു താത്പര്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക