Image

കോണ്‍ഗ്രസ-്‌ജെഡിഎസ് സര്‍ക്കാര്‍ കാലാവധി തികയ്ക്കുമോ എന്നത് കാലമാണ് മറുപടി പറയേണ്ടത്: ഡി.കെ.ശിവകുമാര്‍

Published on 21 May, 2018
കോണ്‍ഗ്രസ-്‌ജെഡിഎസ് സര്‍ക്കാര്‍ കാലാവധി തികയ്ക്കുമോ എന്നത് കാലമാണ് മറുപടി പറയേണ്ടത്: ഡി.കെ.ശിവകുമാര്‍

ബംഗളൂരു: കര്‍ണാടകയില്‍ പാര്‍ട്ടി താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി താന്‍ കയ്പ്‌നീര് കുടിക്കേണ്ടിവന്നെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. ജെഡിഎസുമായുള്ള കോണ്‍ഗ്രസ് സഖ്യം മതേതരസര്‍ക്കാര്‍ എന്ന ഒറ്റലക്ഷ്യത്തിനു വേണ്ടി മാത്രമുള്ളതാണെന്നും അതിനായി ഇരുപാര്‍ട്ടികളും വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. '1985 മുതല്‍ ഞാന്‍ ഗൗഡമാരുമായി (ജെഡിഎസ്) പോരാടിക്കൊണ്ടിരിക്കുകയായിരുന്നു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ദേവഗൗഡയുടെ മകനെയും മകളെയും ഞാന്‍ പരാജയപ്പെടുത്തിയിരുന്നു.നിരവധി രാഷ്ട്രീയക്കളികള്‍ നടന്നിട്ടുണ്ട്. നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ, രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും താല്പര്യം സംരക്ഷിക്കാന്‍ ഒരു മതേതരസര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഒക്കെ മറക്കേണ്ടിവന്നു.' ശിവകുമാര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെടുത്ത തീരുമാനം അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു കര്‍ണാടകയിലെ കോണ്‍ഗ്രസ്. രാജ്യമൊന്നാകെ ആവശ്യപ്പെട്ടത് കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യത്തിനായിരുന്നു. അതുകൊണ്ട് കയ്പ്‌നീര് കുടിക്കാന്‍ താന്‍ തയ്യാറാവുകയായിരുന്നെന്നും ശിവകുമാര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യത്തില്‍ പൂര്‍ണ തൃപ്തനാണോ എന്ന ചോദ്യത്തിന് വ്യക്തിതാല്പര്യങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും പൊതുവായ പരിഗണനയ്ക്കാണ് മുന്‍ഗണനയെന്നുമായിരുന്നു ശിവകുമാറിന്റെ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക