Image

പകര്‍ച്ചപ്പനി, മരണം പത്തായി; ചികിത്സയിലിരിക്കുന്ന ഒരാളില്‍ കൂടി നിപ്പ സ്ഥിരീകരണം ; രണ്ട് നഴ്‌സുമാര്‍ക്കും രോഗലക്ഷണം

Published on 21 May, 2018
പകര്‍ച്ചപ്പനി, മരണം പത്തായി; ചികിത്സയിലിരിക്കുന്ന ഒരാളില്‍ കൂടി നിപ്പ സ്ഥിരീകരണം ; രണ്ട് നഴ്‌സുമാര്‍ക്കും രോഗലക്ഷണം
കോഴിക്കോട്: കോഴിക്കോട്ടും മലപ്പുറത്തുമായി പടര്‍ന്ന് പിടിക്കുന്ന പകര്‍ച്ചപ്പനിയില്‍ ഇതുവരെ പത്ത് മരണം. ഇതില്‍ ചികിത്സയിലായിരിക്കുന്ന ഒരാളില്‍ക്കൂടി നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു ആദ്യം മരണം സംഭവിച്ച സാബിത്തിന്റേയും, സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസയിലാണ് വൈറസ് സ്ഥിരീകരണമുണ്ടായത്.

മരിച്ച സാലിഹിനേയും സാബിത്തിനേയും ആദ്യ ഘട്ടത്തില്‍ പരിചരിച്ച വടകര സ്വദേശിയായ നഴ്‌സ് ലിനിയും മരണപ്പെട്ടിരുന്നു. ഇവരെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പരിചരിച്ച ഷിജി, ജിഷ്ണ എന്നീ നഴ്‌സുമാര്‍ക്ക് പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ട്. എന്നാല്‍ ഇവര്‍ക്ക് നിപ്പ വൈറസ് ബാധയുണ്ടായിട്ടോയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക