Image

ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍.

ജീമോന്‍ റാന്നി Published on 22 May, 2018
ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍.
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വാര്‍ഷിക കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ മെയ് 25, 26 (വെള്ളി, ശനി ) തീയതികളില്‍ നടത്തപെടുന്നതാണ്. അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രഭാഷകനും വാഗ്മിയും, ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ചര്‍ച് വികാരിയുമായ റവ.ഫാ.ഐസക്. ബി. പ്രകാശ് തിരുവചന പ്രഘോഷണം നടത്തും.

ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് (5810, Almeda Road, Houston, Texas 77048) നടത്തപെടുന്ന യോഗങ്ങള്‍ വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.      

കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ സംബന്ധിച്ച് ആഴമേറിയ ദൈവവചനം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും സന്തോഷ പൂര്‍വം ക്ഷണിക്കുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്; 

റവ. ഫിലിപ്പ് ഫിലിപ്പ് (പ്രസിഡന്റ്)  281 261 4603
ഡോ. ഈപ്പന്‍ ഡാനിയേല്‍ (വൈസ് പ്രസിഡന്റ്)  215 262 0709
ജോസഫ് ജോര്‍ജ് ( ട്രഷറര്‍)  281 507 5268
ഏബ്രഹാം ഇടിക്കുള (സെക്രട്ടറി)  713 664 5607    


റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി.

ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക