Image

അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഖനനം

Published on 22 May, 2018
അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഖനനം
ന്യൂദല്‍ഹി: ടിബറ്റിനോട്‌ ചേര്‍ന്ന്‌ അരുണാചല്‍ പ്രദേശുമായി ചേര്‍ന്ന്‌ അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത്‌ ചൈന വന്‍ തോതില്‍ ഖനനം ആരംഭിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ലുഹുന്‍സെ മേഖലയിലാണ്‌ ഖനനം നടക്കുന്നത്‌.

ഇവിടെ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വലിയ ശേഖരം കണ്ടെത്തിയതായും ഹോങ്‌ കോങ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത്‌ ചൈന മോണിങ്‌ പോസ്റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇതിന്‌ 4.085 ലക്ഷം കോടിയോളം രൂപ വിലമതിക്കുമെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. എന്നാല്‍ അരുണാചല്‍പ്രദേശിലേക്ക്‌ കടന്നു കയറാനുള്ള ചൈനയുടെ ശ്രമത്തിന്റെ ഭാഗമായാണ്‌ ഇത്തരമൊരു നീക്കമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക