Image

നിപ വൈറസ്‌ ; ഡോക്ടര്‍ കഫീല്‍ ഖാന്റെ വരവിനെ എതിര്‍ത്ത്‌ ആരോഗ്യമന്ത്രി

Published on 22 May, 2018
  നിപ വൈറസ്‌ ; ഡോക്ടര്‍ കഫീല്‍ ഖാന്റെ വരവിനെ എതിര്‍ത്ത്‌ ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിപ്പ വൈറസ്‌ ബാധ നേരിടുന്നതിന്‌ ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ ഖാന്‍ സ്വയം സന്നദ്ധനായതിനെ സ്വാഗതം ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ . ഇവിടെയുള്ള ഡോക്ടര്‍മാര്‍ രോഗബാധ തടയുന്നതിന്‌ നല്ലതുപോലെ പരിശ്രമിക്കുന്നുണ്ടെന്നും പുറമെ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം തല്‍ക്കാലം വേണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ നിപ വൈറസ്‌ രോഗികള്‍ക്കായി പ്രവര്‍ത്തിക്കാന്‍ തനിക്ക്‌ താല്‍പര്യമുണ്ടെന്ന്‌ കഫീല്‍ ഖാന്‍ തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

ഇതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതവും ചെയ്‌തിരുന്നു. വൈദ്യശാസ്‌ത്രരംഗത്ത്‌ സ്വന്തം ആരോഗ്യമോ ജീവന്‍ പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്‌ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്‌. അവരില്‍ ഒരാളായാണ്‌ ഞാന്‍ ഡോ. കഫീല്‍ ഖാനിനെയും കാണുന്നത്‌. സഹജീവികളോടുള്ള സ്‌നേഹമാണ്‌ അവര്‍ക്ക്‌ എല്ലാറ്റിലും വലുത്‌. ഡോ. കഫീല്‍ ഖാനിനെ പോലുള്ളവര്‍ക്ക്‌ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന്‌ സന്തോഷമേയുള്ളുവെന്നും പിണറായി പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക