Image

ആരാധകനെ തല്ലിയ സംഭവത്തില്‍ അഫ്രീദി മാപ്പു പറഞ്ഞു

Published on 24 March, 2012
ആരാധകനെ തല്ലിയ സംഭവത്തില്‍ അഫ്രീദി മാപ്പു പറഞ്ഞു
കറാച്ചി: കറാച്ചി വിമാനത്താവളത്തില്‍ ആരാധകനെ തല്ലിയ സംഭവത്തില്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി മാപ്പു പറഞ്ഞു. ഓട്ടോഗ്രാഫ് വാങ്ങാനുള്ള തിക്കിനും തിരക്കിനുമിടെ തന്റെ മൂന്നു വയസുകാരി മകളെ ആരാധകര്‍ തള്ളിയിട്ടതാണ് പെട്ടെന്ന് പ്രകോപിതനാവാന്‍ കാരണമെന്നും അഫ്രീദി പറഞ്ഞു.

ഏഷ്യാ കപ്പ് വിജയത്തിനുശേഷം വെള്ളിയാഴ്ച രാത്രിയാണ് പാക് ക്രിക്കറ്റ് ടീം ബംഗ്ലാദേശില്‍ നിന്ന് കറാച്ചി വിമാനത്തവളത്തിലെത്തിയത്. പാക് ടീമിനെ സ്വീകരിക്കാനായി ആരാധകരുടെ വന്‍പടതന്നെ വിമാനത്താവളത്തിലുണ്ടായിരുന്നു. അഫ്രീദി വിമാനത്താവളത്തിന് പുറത്തെത്തിയപ്പോള്‍ ഓട്ടോഗ്രാഫിനായി തിക്കിത്തിരക്കിയെത്തിയ ആരാധകന്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ മകളെ തള്ളിയിടുകയായിരുന്നു.

തന്റെ മകളെ തള്ളിയിട്ട ആരാധകനെ പിന്നിലേയ്ക്കു തള്ളിമാറ്റിയ അഫ്രീദി ഇയാളെ മര്‍ദിച്ചു. 32കാരനായ അഫ്രീദി രാജ്യാന്തര ക്രിക്കറ്റ് കരിയറില്‍ മുമ്പ് വിവാദസംഭവങ്ങളുടെ പേരില്‍ രണ്ടു തവണ വിലക്കും പിഴയും ഏറ്റുവാങ്ങിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക