Image

കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്ക് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി

Published on 22 May, 2018
കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്ക് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്ക് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതില്‍ 10 പേര്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 

18 പേരുടെ രക്തസാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ആറു പേര്‍ക്ക് നിപ്പാ ബാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ ചൊവ്വാഴ്ച രാവിലെ മരിച്ചത് നിപ്പാ ബാധിച്ചാണെന്നും മന്ത്രി അറിയിച്ചു. 

കഴിഞ്ഞ ദിവസം മരിച്ച നഴ്‌സ് ലിനിക്കും നിപ്പാ വൈറസ് ബാധയേറ്റിരുന്നു. മലപ്പുറത്ത് രണ്ടു പേര്‍ നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലാണെന്നും മന്ത്രി വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക