Image

റിട്രീറ്റ് സെന്ററിന് തോമസ് കോശിയുടെ പാരിതോഷികം

ജോര്‍ജ് തുമ്പയില്‍ Published on 22 May, 2018
റിട്രീറ്റ് സെന്ററിന് തോമസ് കോശിയുടെ പാരിതോഷികം
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം സ്വന്തമാക്കിയ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റി്ട്രീറ്റ് സെന്ററിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും സഫലമാക്കുവാന്‍ സഭാവ്യത്യാസങ്ങളില്ലാതെ ഒട്ടനവധി പേര്‍ മുന്നോട്ട് വരുന്നുണ്ടെന്ന് ഭദ്രാസന കൗണ്‍സില്‍ അറിയിച്ചു.

കൗണ്‍സിലിന് വേണ്ടി വാര്‍ത്താക്കുറിപ്പ് നല്‍കിയ കൗണ്‍സില്‍ അംഗം ഡോ.ഫിലിപ്പ് ജോര്‍ജ്, ഇക്കഴിഞ്ഞ ഞായറാഴ്ച പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവാകാംഗം കൂടിയായ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ തോമസ് കോശി നല്‍കിയ, പതിനായിരം ഡോളറിന്റെ ചെക്ക് ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ ഏറ്റുവാങ്ങിയതിനെ പരാമര്‍ശിച്ച് പ്രതിപാദിക്കുകയായിരുന്നു ഡോ.ഫിലിപ്പ് ജോര്‍ജ്.

ഇടവകയില്‍ നടന്ന ഹൃസ്വമായ ചടങ്ങില്‍, ഇടവക വികാരി റവ.ഡോ.ജോര്‍ജ് കോശിയുടെ സാന്നിദ്ധ്യത്തില്‍ തോമസ് കോശിയുടെ സഹധര്‍മ്മിണി ചെക്ക് മാര്‍ നോക്കോളോവോസിന് കൈമാറി.

ഇടവകയില്‍ നിന്നുള്ള രണ്ടാമത്തെ പതിനായിരം ഡോളറിന്റെ ചെക്കാണ് തോമസ് കോശി നല്‍കിയത്. പതിനായിരത്തിന്റെ ആദ്യ ചെക്ക് നല്‍കിയത് ഡോ.ഫിലിപ് ജോര്‍ജ് ആണ്.


റിട്രീറ്റ് സെന്ററിന് തോമസ് കോശിയുടെ പാരിതോഷികം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക