Image

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്‌; പി.സി. ജോര്‍ജിന്റെ ജനപക്ഷത്തിന്റെ പിന്തുണ എല്‍ഡിഎഫിന്‌

Published on 22 May, 2018
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്‌; പി.സി. ജോര്‍ജിന്റെ ജനപക്ഷത്തിന്റെ പിന്തുണ എല്‍ഡിഎഫിന്‌

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്റെ പിന്തുണ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥിക്കെന്ന്‌ ചെയര്‍മാന്‍ പി.സി. ജോര്‍ജ്‌. എം.എല്‍.എ. എല്‍.ഡി.എഫിനെ കേരളാ കോണ്‍ഗ്രസ്‌ പിന്തുണക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ ശത്രുക്കളാണെന്ന്‌ അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്‌. മാണി കാലുവാരിയാണെന്നും ജോര്‍ജ്‌ ആരോപിച്ചു.

ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പ്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാലായിലെ മാണിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാണ്‌ നിര്‍ണായകമായ തീരുമാനം പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി പ്രഖ്യാപിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക