Image

തൂത്തുക്കുടി കോപ്പര്‍ പ്ലാന്‍റിനെതിരായ സമരം: പൊലീസ്‌ വെടിവെയ്‌പ്പില്‍ ഒന്‍പത്‌ പേര്‍ മരിച്ചു

Published on 22 May, 2018
 തൂത്തുക്കുടി കോപ്പര്‍ പ്ലാന്‍റിനെതിരായ സമരം: പൊലീസ്‌ വെടിവെയ്‌പ്പില്‍ ഒന്‍പത്‌ പേര്‍ മരിച്ചു
തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കോപ്പര്‍ പ്ലാന്‍റി?െനതിരായ സമരം അക്രമാസക്‌തമായതിനെ തുടര്‍ന്നുണ്ടായ പൊലീസ്‌ വെടിവെപ്പില്‍ ഒമ്‌ബതു പേര്‍ മരിച്ചു. വേദാന്ത സ്‌റ്റെര്‍ലൈറ്റി?െന്‍റ കോപ്പര്‍ യൂണിറ്റ്‌അടച്ചുപൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ നടത്തുന്ന സമരമാണ്‌ അക്രമാസക്‌തമായത്‌. തുടര്‍ന്ന്‌ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ്‌ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. എന്നിട്ടും സമരക്കാര്‍ പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്നാണ്‌ പൊലീസ്‌ വെടിവെച്ചത്‌.

ഒരു മാസമായി തുടരുന്ന സമരത്തിന്‍റെ ഭാഗമായി ഇന്നനടത്തിയ മാര്‍ച്ചാണ്‌അക്രമാസക്‌തമായത്‌. ലോങ്‌ മാര്‍ച്ച്‌ പ്ലാന്‍റിനു മുന്നില്‍ െപാലീസ്‌ തടഞ്ഞതാണ്‌ അക്രമങ്ങള്‍ക്കിടയാക്കിയത്‌. മാര്‍ച്ച്‌തടഞ്ഞതോടെ പ്രകോപിതരായ സമരക്കാര്‍ പൊലീസിനു നേ?െരയും പ്ലാന്‍റിനു നേരെയും കല്ലേറു നടത്തി. പൊലീസ്‌ വാഹനം മറിച്ചിടുകയും നശിപ്പിക്കുകയും ചെയ്‌തു. ഇതേതുടര്‍ന്ന്‌പൊലീസ്‌ ലാത്തി വിശീ

അക്രമം നിയന്ത്രണാതീതമായതോടെ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിച്ചു. കല്ലേറിലും ലാത്തിച്ചാര്‍ജിലും സമരക്കാരും പൊലീസുകാരും ഉള്‍പ്പെടെ 100ഓളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌ ചില വാഹനങ്ങള്‍ സമരക്കാര്‍ തീയിട്ട്‌ നശിപ്പിച്ചു. പ്ലാന്‍റ്‌ പ്രവര്‍ത്തിക്കുന്നതു മൂലം പ്രദേശത്തെ വെള്ളം മലിനമാകുന്നുവെന്നാണ്‌നാട്ടുകാരുടെ ആരോപണം.

ഹൈകോടതി ഉത്തരവ്‌ പ്രകാരം പ്ലാന്‍റിന്‌ സംരക്ഷണം നല്‍കാന്‍ പ്രദേശത്ത്‌ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു.
 ലാത്തിവീശലില്‍ സ്‌ത്രികള്‍ക്കും കുട്ടികള്‍ക്കും പരിക്കറ്റത്തോടെ സമരാനുകൂലികള്‍ പോലീസിനു നേരെ കല്ലെറിയുകയും തുടര്‍ന്ന്‌ പോലീസ്‌ വെടിവെപ്പു നടത്തുകയും ചെയ്‌തുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച സമരത്തിനു വിവിധ പരിസ്ഥിതി സംരക്ഷണ സമിതികളും വ്യാപാര രാഷ്ട്‌ീയ സംഘനകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക