Image

ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരം 2018

ജിമ്മി കണിയാലി Published on 22 May, 2018
ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരം 2018
ചിക്കാഗോ മലയാളീ അസോസിയേഷന്‍ 2018 ലെ വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഈ വര്‍ഷം  ഹൈ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചിക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

സ്‌കോളര്‍ഷിപ് കമ്മിറ്റി കണ്‍വീനര്‍ ആയി ജേക്കബ് മാത്യു പുറയംപള്ളിയെ തിരഞ്ഞെടുത്തു തിരഞ്ഞെടുത്തു.  ജേക്കബ് മാത്യു പുറയംപള്ളിയോടൊപ്പം പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ഉള്‍പ്പെട്ട കമ്മിറ്റി ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

ഹൈ സ്‌കൂള്‍ പഠനത്തിന് ലഭിച്ച GPA യോടൊപ്പം,  ACT സ്‌കോറും കുട്ടികളുടെ  പഠ്യേതര പ്രവര്‍ത്തനങ്ങളും, സാമൂഹിക സേവന പരിചയവും മറ്റു കലാ കായിക രംഗങ്ങളിലെ മികവുകളും  എല്ലാം വിശദമായി പരിഗണിച്ച ശേഷം ആയിരിക്കും വിജയി യെ തിരഞ്ഞെടുക്കുക. വിശദമായ അപേക്ഷ  ഫോറവും മറ്റു വിവരങ്ങളും ചിക്കാഗോ മലയാളീ അസോസിയേഷന്‍ വെബ്‌സൈറ്റ് ആയ  www.chicagomalayaleeassociation.org യില്‍ നിന്നും ചിക്കഗോമലയാളീ അസോസിയേഷന്‍ ഫേസ്ബുക് പേജുകളില്‍ നിന്നും ലഭിക്കുന്നതാണ്.

ശ്രീ സാബു ആന്‍ഡ് ലിസി  നടുവീട്ടില്‍  സ്‌പോണ്‍സര്‍ ചെയ്യുന്ന ഉതുപ്പാന്‍ നടുവീട്ടില്‍  മെമ്മോറിയല്‍ സ്‌കോളര്‍ഷിപ് ആയിരിക്കും ജേതാവിനു ലഭിക്കുക. 
വിജയിക്ക് ഓഗസ്റ്റ്  25 ശനിയാഴ്ച വൈകുന്നേരം  നാലു മണി മുതല്‍  പാര്‍ക്ക് റിഡ്ജിലെ മെയിന്‍ ഈസ്റ്റ് ഹൈ സ്‌കൂളില്‍ വെച്ച് നടത്തുന്ന ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഓണാഘാഷങ്ങളോടനുബന്ധിച്ചുള്ള  പൊതു സമ്മേളനത്തില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കുന്നതായിരിക്കും.

ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരം 2018ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരം 2018ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരം 2018ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരം 2018
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക