Image

നിപാ വൈറസിനെതിരെ മലയാളി ഡോക്ടര്‍ മരുന്നുകണ്ടു പിടിച്ചുവെന്ന് പ്രചാരണം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണ്? ഡോ.ഷമീര്‍ ഖാദര്‍ വ്യക്തമാക്കുന്നു

Published on 22 May, 2018
നിപാ വൈറസിനെതിരെ മലയാളി ഡോക്ടര്‍ മരുന്നുകണ്ടു പിടിച്ചുവെന്ന് പ്രചാരണം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണ്? ഡോ.ഷമീര്‍ ഖാദര്‍ വ്യക്തമാക്കുന്നു

നിപാ വൈറസിനെതിരേ മലയാളി ഡോക്ടര്‍ മരുന്നു കണ്ടു പിടിച്ചു  ആരോഗ്യവകുപ്പിലെ ആരെങ്കിലും വേഗം താനുമായി ബന്ധപ്പെടണം എന്നും ഷമീര്‍ ഖാദര്‍ എന്ന ഡോക്ടറിന്റെ  പേരില്‍ ഒരു സന്ദേശം കുറച്ചു ദിവസങ്ങളായി സോഷില്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

എന്താണു യഥാര്‍ത്ഥത്തില്‍ ഡോക്ടര്‍ പറഞ്ഞത് എന്നുപോലും മനസിലാക്കാതെയായിരുന്നു സോഷില്‍ മീഡിയയില്‍ ഈ വ്യാജ പ്രചരണം നടന്നത്. അമേരിക്കയിലെ മൗണ്ട് സിനായ് ഇസാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ജിനോമിക്‌സ് ആന്‍ഡ് മള്‍ട്ടി സ്‌കെയില്‍ ബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ചാവക്കാട് സ്വദേശിയാണു ഡോ:ഷമീര്‍ ഖാദര്‍

ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും ഫോട്ടോയും സഹിതമായിരുന്നു നിപയ്ക്കു മരുന്നുകണ്ടു പിടിച്ച മലയാളി ഡോക്ടര്‍ എന്ന പേരിലുള്ള പ്രചരണം. എന്നാല്‍ ഇതിന്റെ സത്യവസ്ഥ മനസിലാക്കാതെ ഡോക്ടര്‍ പറഞ്ഞതു വായിച്ചു പോലും നോക്കാതെയായിരുന്നു പലരും സന്ദേശം ഫോര്‍വേഡ് ചെയ്തത്.  ഒടുവില്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടു ഡോക്ടര്‍ക്കു വീണ്ടും തന്റെ ഫേസ്ബുക്കില്‍ കുറിപ്പിടേണ്ടി വന്നു. അത് ഇങ്ങനെ.

''പ്രിയരേ,
ഞാന്‍ ഡോ. ഷമീര്‍ ഖാദര്‍, അമേരിക്കയിലെ ന്യൂ യോര്കില്‍ ശാസ്ത്രജ്ഞന്‍ ആണ്. ബിയോഇന്‍ഫോര്മാറ്റിക്‌സ്, പ്രെസിഷന്‍ മെഡിസിന്‍, ജീനോമിക് മെഡിസിന്‍, തുടിങ്ങിയ മേഖലയിലാണ് എന്റെ റിസര്‍ച്ച്.

ഡ്രഗ് റെപ്പോസിഷനിംഗ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിപാ വൈറസിനെതിരെ മരുന്ന് കണ്ടു പിടിക്കാനുള്ള ത്രീവ്ര ശ്രമത്തിലാണ്. ഞങ്ങള്‍ ഇത് വരെ മരുന്ന് നിപാ വൈറസിനെതിരെ വാക്‌സിനോ, മരുന്നോ കണ്ടുപിടിച്ചിട്ടില്ല, എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഏതെങ്കിലും മരുന്നിനു കഴിയുമോ എന്ന് ഗവേഷണം നടത്തുന്നുണ്ട്. ഇതേക്കുറിച്ചു സംസാരിക്കാനായി പേരാമ്ബ്ര അടുത്ത് ഉള്ള ഡോക്ടര്‌സിനെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു. വിവിധ ഹോസ്പിറ്റലുകളെയും, ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിനെയും കോണ്ടച്റ്റ് ചെയ്തു. ഇതിന്റെ ഭാഗമായി ഞാന്‍ പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക് മെസ്സേജ്, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ ദയവായി ഒഴിവാക്കുക''

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക