Image

കര്‍ണാടകയില്‍ ജി.പരമേശ്വര ഉപമുഖ്യമന്ത്രി; സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിന്

Published on 22 May, 2018
കര്‍ണാടകയില്‍ ജി.പരമേശ്വര ഉപമുഖ്യമന്ത്രി; സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിന്

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകും. നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കൊപ്പം പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്്ത് അധികാരമേല്‍ക്കും. 

ചൊവ്വാഴ്ച വൈകിട്ടു ചേര്‍ന്ന ഇരുപാര്‍ട്ടികളുടെയും യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടു. 34 മന്ത്രിമാരുള്‍പ്പെട്ട കാബിനറ്റാണ് അധികാരമേല്‍ക്കുന്നത്. കോണ്‍ഗ്രസിന് 22 മന്ത്രിമാരും ജെഡിഎസിന് 12 മന്ത്രിമാരുമുണ്ടാകും. മുഖ്യമന്ത്രിയും ഇതില്‍ ഉള്‍പ്പെടുമെന്നു പരമേശ്വര അറിയിച്ചു. കോണ്‍ഗ്രസിന്റെ കെ.ആര്‍.രമേശ് കുമാര്‍ നിയമസഭാ സ്പീക്കറാകും.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമിയും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണു വകുപ്പുകള്‍ വീതം വയ്്ക്കുന്നതു സംബന്ധിച്ച് ധാരണയായത്. പിന്നീട് പാര്‍ട്ടി പ്രതിനിധികളുടെ ചര്‍ച്ചയില്‍ വകുപ്പുകള്‍ തീരുമാനിക്കുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക