Image

മാധ്യമങ്ങള്‍ക്ക് ഏറ്റവും മൂല്യം സ്വീഡനില്‍

Published on 22 May, 2018
മാധ്യമങ്ങള്‍ക്ക് ഏറ്റവും മൂല്യം സ്വീഡനില്‍

സ്‌റ്റോക്ക്‌ഹോം: വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വില കല്പിക്കുന്ന യൂറോപ്യന്‍ രാജ്യം സ്വീഡനാണെന്ന് പഠന റിപ്പോര്‍ട്ട്. യൂറോപ്പിലെ പ്രധാന രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

സ്വീഡന്‍, ജര്‍മനി, സ്‌പെയ്ന്‍, നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, യുകെ, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്കു നല്‍കുന്ന പ്രാധാന്യമാണ് പഠന വിധേയമായത്. മാധ്യമങ്ങള്‍ പ്രധാനം തന്നെയെന്ന് സ്വീഡനില്‍നിന്നു സര്‍വേയില്‍ പങ്കെടുത്തവരില്‍ 95 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഇതില്‍ വളരെ പ്രധാനം എന്നഭിപ്രായപ്പെട്ടത് 61 ശതമാനം പേരാണ്. എന്നാല്‍, ഫ്രാന്‍സില്‍ ഇങ്ങനെ അഭിപ്രായമുള്ളവര്‍ 28 ശതമാനം മാത്രം. 

അതേസമയം, മാധ്യമങ്ങളെ വിശ്വസിക്കുന്നു എന്നഭിപ്രായമുള്ളത സ്വീഡന്‍കാര്‍ 12 ശതമാനം പേര്‍ മാത്രമാണ്. എന്നാല്‍, 20 ശതമാനം ജര്‍മന്‍കാര്‍ക്കും 18 ശതമാനം നെതര്‍ലന്‍ഡ്‌സുകാര്‍ക്കും മാധ്യമങ്ങളെ വിശ്വാസമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക