Image

രക്ഷാ പ്രവര്‍ത്തനത്തില്‍ നായകള്‍ക്കു പകരം ഇനി ചിപ്പ്

Published on 22 May, 2018
രക്ഷാ പ്രവര്‍ത്തനത്തില്‍ നായകള്‍ക്കു പകരം ഇനി ചിപ്പ്

ബര്‍ലിന്‍:യുദ്ധത്തിലും ഭൂകന്പത്തിലും മറ്റു പ്രകൃതി ക്ഷോഭങ്ങളിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മറ്റും മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നു തിരിച്ചറിയാന്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച നായ്ക്കള്‍ക്കു പകരം ഉപയോഗിക്കാവുന്ന ചിപ്പുകള്‍ സൂറിച്ചിലെ ഇടിഎച്ച് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്തു.

ചെറിയ കംപ്യൂട്ടര്‍ ചിപ്പിന്റെ വലുപ്പം മാത്രമാണ് ഇവയ്ക്കുള്ളത്. അസെറ്റോണ്‍, അമോണിയ, ഐസോപ്രീന്‍ തുടങ്ങിയവയുടെ സാന്നിധ്യം തിരിച്ചറിയാന്‍ ഇവയ്ക്കു സാധിക്കും. മനുഷ്യന്റെ ശ്വാസത്തിലൂടെയും ത്വക്കിലൂടെയും മറ്റും പുറത്തു വരുന്നവയാണ് ഈ വാതകങ്ങള്‍. ചെറിയ അളവിലാണെങ്കില്‍ പോലും സെന്‍സറുകളില്‍ തിരിച്ചറിയാനാകും. കാര്‍ബണ്‍ ഡയോക്‌സൈഡും ഈര്‍പ്പവും ഇതേ രീതിയില്‍ തിരിച്ചറിയാം.

മനുഷ്യന് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളാണെങ്കില്‍ ഡ്രോണുകളില്‍ ഘടിപ്പിച്ചും ഇവ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം തിരിച്ചറിയാനാകും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക