Image

തിരുവനന്തപുരം ആര്‍സിസിക്കു തറവാട് റിയാദിന്റെ സഹായ ഹസ്തം

Published on 22 May, 2018
തിരുവനന്തപുരം ആര്‍സിസിക്കു തറവാട് റിയാദിന്റെ സഹായ ഹസ്തം

റിയാദ്: തിരുവനന്തപുരം ആര്‍സിസിക്കു തറവാട് റിയാദിന്റെ സഹായ ഹസ്തം. കാന്‍സര്‍ ബാധിതരായി തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന പാവപ്പെട്ട രോഗികളുടെ ചികിത്സക്കായി തറവാട് 201718 കാലയളവില്‍ അംഗങ്ങളില്‍ നിന്നും സ്വരുക്കൂട്ടിയ 2,25,000 രൂപ സംഭാവന നല്‍കി. 

തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ആര്‍സിസിയുടെ പിആര്‍ഒ സുരേന്ദ്രന് തറവാട് മുന്‍ കാരണവര്‍ ജോസഫ് കൈലാത്ത്, രക്ഷാധികാരി രമേഷ് മാലിമേല്‍, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അബ്ദുല്‍ ഹര്‍ഷദ്, അംഗങ്ങളായ നിസ്താര്‍കോയ, എസ്. ത്യാഗരാജന്‍, മാത്യൂസ് എന്നിവര്‍ ചേര്‍ന്നു തുക കൈമാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക