Image

ഐ.എന്‍.എ. ഐ. നഴ്‌സസ് ദിനാഘോഷം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 22 May, 2018
ഐ.എന്‍.എ. ഐ. നഴ്‌സസ് ദിനാഘോഷം വര്‍ണ്ണാഭമായി
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ നഴ്‌സസ് ദിനാഘോഷ പരിപാടികള്‍ ഏറെ ഭംഗിയായി. മെയ് 12-നു സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ വച്ചു നടന്ന മനോഹരമായ ചടങ്ങ് പങ്കാളിത്തംകൊണ്ടും പരിപാടികള്‍ കൊണ്ടും വ്യത്യസ്തത പുലര്‍ത്തി.

ജോണ്‍ സ്റ്റൈസ് (സി.ഇ.ഒ &സി.എന്‍.ഒ പ്രസന്‍സ് റെയിന്‍ബോ ഹോസ്പിറ്റല്‍) മുഖ്യ പ്രഭാഷണം നടത്തി. നഴ്‌സുമാരുടെ സാമൂഹിക പ്രതിബദ്ധയെക്കുറിച്ച് സംസാരിക്കവെ, ഏതൊരു നഴ്‌സിനും മറ്റുള്ളവര്‍ക്കുള്ള ആരോഗ്യരംഗത്തെ അവകാശങ്ങള്‍ക്കായി സംസാരിക്കാന്‍ കഴിയണമെന്ന് ജോണ്‍ പറയുകയുണ്ടായി. അസോസിയേഷന്‍ പ്രസിഡന്റ് ബീന വള്ളിക്കളം അസോസിയേഷന്റെ നാനാമുഖമായ പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. തുടര്‍ന്നു ബീനയുടെ നേതൃത്വത്തില്‍ എല്ലാവരും ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പ്രതിജ്ഞ ചൊല്ലി ഓര്‍മ്മകള്‍ പുതുക്കി. റഷ് ഹോസ്പിറ്റല്‍ നഴ്‌സിംഗ് വി.പി ആയ ആനി ഏബ്രഹാം ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ലിസി പീറ്റേഴ്‌സ് സ്വാഗതവും, ലിജി മാത്യു നന്ദിയും പറഞ്ഞു. അനിഷ മാത്യു, സുനീന ചാക്കോ എന്നിവര്‍ ദേശീയ ഗാനങ്ങള്‍ ആലപിച്ചു. അനിഷ മാത്യുവിന്റെ മനോഹരമായ പ്രാര്‍ത്ഥനാഗീതത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിച്ചവരേയും, ഉന്നത വിദ്യാഭ്യാസവും, സര്‍ട്ടിഫിക്കേഷനുകളും നേടിയവരേയും അസോസിയേഷന്‍ പ്രത്യേകം അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ലിസ റോയ് (ക്ലിനിക്കല്‍ നഴ്‌സ്), ആന്‍സി സക്കറിയ (നഴ്‌സ് പ്രാക്ടീഷണര്‍), ഡോ. സിമി ജസ്റ്റോ ജോസഫ് (നഴ്‌സ് ലീഡര്‍) എന്നിവരും ഏറ്റവും കൂടുതല്‍ കാലം നഴ്‌സായി സേവനം അനുഷ്ഠിച്ച മറിയാമ്മ പിള്ളയും അവാര്‍ഡിന് അര്‍ഹരായി. പുതിയ നഴ്‌സുമാരെ സംഘടനയുടെ പേരില്‍ സ്വാഗതം ചെയ്ത ചടങ്ങ് ഏറെ ഹൃദ്യമായി. ദിവ്യ ചിറയില്‍, ജെയ്മി വയലില്‍, റീബി മാണി, ജോര്‍ജുകുട്ടി വി.ജെ, സിബില്‍ പവ്വത്തില്‍, ടിമ ടിറ്റോ, സാറാ കോശി, ലിഡിയ പണയപറമ്പില്‍ എന്നിവരെ പ്രസിഡന്റ് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്തു. സുനു തോമസും, ഡോ. സിമി ജെസ്റ്റോയും അവാര്‍ഡ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി സുനി ചാക്കോ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ശോഭാ ജിബിയുടേയും, ചിന്നു തോട്ടത്തിന്റേയും നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട കലാപരിപാടികള്‍ മനോഹരമായി.

ഇന്ത്യന്‍ നഴ്‌സുമാര്‍ക്കായുള്ള ഇല്ലിനോയിയിലെ ഈ പ്രൊഫഷണല്‍ കൂട്ടായ്മയില്‍ സഹകരിക്കുന്ന ഏവരേയും അഭിനന്ദിച്ച് നന്ദി അറിയിക്കുന്നതായും, എല്ലാ ഇന്ത്യന്‍ നഴ്‌സുമാരും ഈ സംഘടനയില്‍ ഭാഗഭാക്കാകാന്‍ താത്പര്യപ്പെടുകയും ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഷിജി അലക്‌സ് അറിയിച്ചതാണിത്.
ഐ.എന്‍.എ. ഐ. നഴ്‌സസ് ദിനാഘോഷം വര്‍ണ്ണാഭമായിഐ.എന്‍.എ. ഐ. നഴ്‌സസ് ദിനാഘോഷം വര്‍ണ്ണാഭമായിഐ.എന്‍.എ. ഐ. നഴ്‌സസ് ദിനാഘോഷം വര്‍ണ്ണാഭമായിഐ.എന്‍.എ. ഐ. നഴ്‌സസ് ദിനാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക