Image

കാര്‍ട്ടൂണിസ്റ്റ് തോമസ് കോടങ്കണ്ടത്തിന് കേരള ലളിതകലാ അക്കാദമിയുടെ പ്രത്യേക പരാമര്‍ശം

Published on 24 March, 2012
കാര്‍ട്ടൂണിസ്റ്റ് തോമസ് കോടങ്കണ്ടത്തിന് കേരള ലളിതകലാ അക്കാദമിയുടെ പ്രത്യേക പരാമര്‍ശം
വാഷിംഗ്ടണ്‍: പ്രവാസി കാര്‍ട്ടൂണിസ്റ്റ് തോമസ് കോടങ്കണ്ടത്തിന്(തൊമ്മി) കേരള ലളിതകലാ അക്കാദമിയുടെ പ്രത്യേക പരാമര്‍ശം. തോമസ് വരച്ച "ഇന്ത്യന്‍ റൂപ്പി ഗെറ്റ്‌സ് എ സിംബല്‍' എന്ന കാര്‍ട്ടൂണാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായത്. ഇതാദ്യമായാണ് ഒരു പ്രവാസി കാര്‍ട്ടൂണിസ്റ്റിനെ ലളിതകലാ അക്കാദമി അവാര്‍ഡിനായി പരിഗണിക്കുന്നത്. 26ന് കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്കാരം സമ്മാനിക്കും. പിറവം ഉപതെരഞ്ഞെടുപ്പിനെ ആസ്പദമാക്കി തോമസ് വരച്ച "കിംഗ്‌സ് ഓഫ് പിറവം' എന്ന കാര്‍ട്ടൂണ്‍ ജനയുഗം കാര്‍ട്ടൂണ്‍ മത്സരത്തില്‍ മൂന്നാം സമ്മാനത്തിനര്‍ഹമായിരുന്നു.

തൊമ്മി എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന തോമസ് തൃശൂര്‍ സ്വദേശിയാണ്. 1978-85 കാലഘട്ടത്തില്‍ എക്‌സ്പ്രസ് പത്രത്തില്‍ കാര്‍ട്ടൂണുകള്‍ വരച്ചാണ് അദ്ദേഹം കാര്‍ട്ടൂണിസ്റ്റെന്ന നിലയില്‍ ശ്രദ്ധേയനായത്. പിന്നീട് ദ് വീക്ക്, ദ് ഇന്ത്യന്‍ എക്‌സ്പ്രസ(ന്യൂയോര്‍ക്ക്) , ദ് ഓണ്‍ലുക്കര്‍, മലയാളം പത്രം(ന്യൂയോര്‍ക്ക്), മലയാളം ന്യൂസ്(യുഎഇ) തുടങ്ങിയ വാരികകളിലും വെബ്‌സൈറ്റുകളിലുമായി ആയിരത്തോളം കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചു.

മെറ്റീരിയല്‍ സയന്റിസ്റ്റ് കൂടിയായ തോമസ് മദ്രാസ് ഐഐടിയില്‍ നിന്നാണ് പിഎച്ച്ഡി എടുത്തത്. മികച്ച യുവശാസ്ത്രജ്ഞനുള്ള യുനെസ്‌കോ ഫെലോഷിപ്പ് നേടിയിട്ടുള്ള അദ്ദേഹം കേരള കാര്‍ട്ടൂണിസ്റ്റ് അക്കാദമിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളും അസേസിയേഷന്‍ ഓഫ് അമേരിക്കന്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റില്‍ അംഗവുമാണ്. നിലവില്‍ ഹൈലാന്‍ഡ്‌സ് റാഞ്ചിലെ സ്ഥിരതാമസക്കാരനായ അദ്ദേഹം റിന്യൂവബിള്‍ എനര്‍ജി ആന്‍ഡജ് സ്റ്റോറേജ് ടെക്‌നോളജീസിന്റെ ഗവേഷണ വിഭാഗത്തില്‍ ജോലിനോക്കുകയാണ്. രേഖയാണ് ഭാര്യ.
കാര്‍ട്ടൂണിസ്റ്റ് തോമസ് കോടങ്കണ്ടത്തിന് കേരള ലളിതകലാ അക്കാദമിയുടെ പ്രത്യേക പരാമര്‍ശംകാര്‍ട്ടൂണിസ്റ്റ് തോമസ് കോടങ്കണ്ടത്തിന് കേരള ലളിതകലാ അക്കാദമിയുടെ പ്രത്യേക പരാമര്‍ശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക