Image

ഫ്‌ലിപ്‌കാര്‍ട്ടിലെ ഓഹരികള്‍ വാള്‍മാര്‍ട്ടിന്‌ വില്‍ക്കാന്‍ സോഫ്‌റ്റ്‌ബാങ്ക്‌

Published on 23 May, 2018
ഫ്‌ലിപ്‌കാര്‍ട്ടിലെ ഓഹരികള്‍ വാള്‍മാര്‍ട്ടിന്‌ വില്‍ക്കാന്‍ സോഫ്‌റ്റ്‌ബാങ്ക്‌

ബംഗളൂരു:  ഫ്‌ലിപ്‌കാര്‍ട്ടിലെ ഓഹരികള്‍ വാള്‍മാര്‍ട്ടിന്‌വില്‍ക്കാന്‍ സോഫ്‌റ്റബാങ്ക്‌ തീരുമാനം. ഫ്‌ലിപ്‌കാര്‍ട്ടിലെ 22 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ടിന്‌ വില്‍ക്കാനാണ്‌സാഫ്‌റ്റ്‌ ബാങ്കി?െന്‍റ പദ്ധതി. ഇതോടെ സോഫ്‌റ്‌ ബാങ്കി?െന്‍റ ഫ്‌ലിപ്‌കാര്‍ട്ടിലെ മുഴുവന്‍ ഓഹരികളും വാള്‍മാര്‍ട്ടി?െന്‍റ നിയന്ത്രണത്തിലാവും. ഓഹരികള്‍ വില്‍ക്കുന്ന വിവരം സോഫ്‌റ്റ്‌ ബാങ്ക്‌വക്‌താവ്‌ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മെയ്‌ ഒമ്‌ബതിന്‌ ഏകദേശം 16 ബില്യണ്‍ ഡോളറിന്‌ ഫ്‌ലിപ്‌കാര്‍ട്ടിലെ 77 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്ന്‌ വാള്‍മാര്‍ട്ട്‌ പ്രഖ്യാപിച്ചിരുന്നു. ഫ്‌ലിപ്‌കാര്‍ട്ടില്‍ ഓഹരി പങ്കാളിത്തമുള്ള നാസ്‌പേര്‍, വെന്‍ച്യൂര്‍ ഫണ്ട്‌ ആക്‌സല്‍, ഇബേ തുടങ്ങിയ കമ്‌ബനികള്‍ തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ തയാറാണെന്ന്‌ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സോഫ്‌റ്റ്‌ബാങ്ക്‌ ഇക്കാര്യത്തിലെ അന്തിമ തീരുമാനം പുറത്ത്‌വിട്ടിരുന്നില്ല.

ഫ്‌ലിപ്‌കാര്‍ട്ടില്‍ വിഷന്‍ ഫണ്ടിലുടെ 2.5 ബില്യണ്‍ ഡോളറാണ്‌ സോഫ്‌റ്റ്‌? ബാങ്ക്‌ നിക്ഷേപിച്ചിരിക്കുന്നത്‌. ഈ ഓഹരികള്‍ 4 ബില്യണ്‍ ഡോളറിനാണ്‌? വാള്‍മാര്‍ട്ട്‌ ഏറ്റെടുക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക