Image

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയില്‍ പ്രവേശിച്ചു

Published on 23 May, 2018
വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയില്‍ പ്രവേശിച്ചു


വരാപ്പുഴയില്‍ പൊലീസ്‌ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയില്‍ പ്രവേശിച്ചു. രാവിലെ പറവൂര്‍ താലൂക്ക്‌ ഓഫിസിലെത്തിയാണു അഖില സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിയില്‍ പ്രവേശിച്ചത്‌.

രാവിലെ പത്ത്‌ മണിയോടെയാണു അനുജന്‍ അഭിനവിനും ശ്രീജിത്തിന്റെ ജേഷ്‌ഠന്‍ രഞ്ഞ്‌നിത്തിനും ഊപം അഖില ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയത്‌. തുടര്‍ന്ന്‌ പറവൂര്‍ തഹസീല്‍ദാറെത്തി രേഖകള്‍ പരിശോദിച്ചു.

വടക്കന്‍ പറവൂര്‍ താലൂക്ക്‌ ഓഫീസില്‍ ക്ലര്‍ക്ക്‌ കം ഓഫീസ്‌ അസിസ്റ്റന്റ്‌ തസ്‌തികയിലേക്കാണു അഖിലയ്‌ക്ക്‌ സര്‍ക്കാര്‍ നിയമനം നല്‍കിയത്‌.

തങ്ങള്‍ക്ക്‌ നല്‍കിയ സംരക്ഷണത്തിനു സര്‍ക്കാരിനോട്‌ നന്ദിയുണ്ടെന്ന്‌ ജോലിയില്‍ പ്രവേശിച്ച ശേഷം അഖില പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടര്‍ സഫീറുല്ല നേരിട്ട്‌ വീട്ടിലെത്തിയാണു അഖിലക്ക്‌ നിയമന ഉത്തരവ്‌ നല്‍കിയത്‌.

15 ദിവസത്തിനകം മതിയായ രേഖകളുമായി പറവൂര്‍ താലൂക്ക്‌ ഓഫീസിലെത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ശ്രീജിത്തിന്റെ കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ധന സഹായവും കളക്ടര്‍ ഉത്തരവിനൊപ്പം കൈമാറിയിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക