Image

ആരോഗ്യമേള മേയ് 13ന് എഡിന്‍ബര്‍ഗ് സിറ്റി ആക്ടിവിറ്റി സെന്ററില്‍

ശങ്കരന്‍കുട്ടി, ഹ്യൂസ്റ്റണ്‍ Published on 23 May, 2018
ആരോഗ്യമേള മേയ് 13ന് എഡിന്‍ബര്‍ഗ് സിറ്റി ആക്ടിവിറ്റി സെന്ററില്‍
Edinburg (Texas) Rio Grande valley  കേരള അസോസിയേഷനും എഡിന്‍ബര്‍ഗ് സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യമേള മേയ് 13ന് എഡിന്‍ബര്‍ഗ് സിറ്റി ആക്ടിവിറ്റി
സെന്ററില്‍ വച്ച് നടത്തപ്പെട്ടു. എഡിന്‍ബര്‍ഗ് സിറ്റി മേയര്‍ ശ്രീ. Richarch Molina, Fr വില്‍സന്‍ ആന്റണി, Dr ഗോപാലകൃഷ്ണന്‍, MAR V പ്രസിഡന്റ്, ശ്രീ ജോസഫ് ബിജു എന്നിവര്‍
ഭദ്രദീപം കൊളുത്തി മേള ഉത്ഘാടനം ചെയ്തു. മെഡിക്കല്‍ രംഗത്തെ പ്രമുഖര്‍ നടത്തിയ ക്ലാസുകള്‍ മേളയില്‍ പങ്കെടുത്തവര്‍ക്ക് മുതല്‍ കൂട്ടായി . Dr. ഫിലിപ്പ് തോമസ്, Dr. സ്വര്‍ണലത, Dr. മായ ആന്റണി എന്നിവര്‍ യഥാക്രമം കരള്‍വീക്കം ഹൃദ്‌രോഗം, പ്രമേഹം എന്നീ വിഷയങ്ങളേക്കുറിച്ച് വിശദമായി ക്ലാസുകള്‍ എടുത്തു. Dr.രന്ജന തോമസ് മനസ്സിന്റെയും ശരീരത്തിന്റേയും ആരോഗ്യത്തിന് യോഗ എങ്ങനെ പ്രയോജനപ്പെടും എന്നതിനേക്കുറിച്ച് സംസാരിച്ചു. മേളയോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ആദരിക്കുന്നതോടൊപ്പം മൂന്ന് പേര്‍ക്ക് എഡിന്‍ബര്‍ഗ് സിറ്റിയും മലയാളി അസോസിയേഷനും ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. Dr. എലിസബത്ത് കൃഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്  Dr. സരോജിനി ബോസ് ഫിസിഷ്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ശ്രീ ഹരികൃഷ്ണന്‍ നമ്പൂതിരി ലീഡര്‍ഷിപ്പ് ഇന്‍ ഹെല്‍ത്ത് കെയര്‍ അവാര്‍ഡും മേയര്‍ റിച്ചാര്‍ഡ് മെലിനാ ഫലകങ്ങള്‍  നല്‍കി ആദരിച്ചു. കുട്ടികള്‍ അവതരിപ്പിച്ച നാടകങ്ങളും യുവാക്കള്‍ അവതരിപ്പിച്ച മൈീ എന്നിവയും  ചടങ്ങിന്  മാറ്റ് കൂട്ടി. അനേകം പേര്‍ രക്തദാനം ചെയ്തു കൊണ്ട് മേളയില്‍ പങ്കെടുത്തപ്പോള്‍ Ashly peditarics കുട്ടികള്‍ക്കായി നടത്തിയ വെല്‍നസ് സ്‌ക്രീനിങ്ങ്
, .UTRGV  നഴ്‌സിങ്ങ് സ്‌കൂള്‍ നടത്തിയ വെല്‍നസ് സ്‌ക്രീനിങ്ങ്, ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിന്‍ നടത്തിയ  വിഷന്‍ സ്‌ക്രീനിങ്ങ് എന്നിവ അനവധി പേര്‍ പ്രയോജനപ്പെടുത്തി..

Pharr Toyota, ഫാര്‍മേഴ്‌സ് ഇന്‍ഷ്വറന്‍സ് എന്നിവരുടെ സേവനങ്ങളും മേളക്ക് മുതല്‍ കൂട്ടായിരുന്നു.





ആരോഗ്യമേള മേയ് 13ന് എഡിന്‍ബര്‍ഗ് സിറ്റി ആക്ടിവിറ്റി സെന്ററില്‍ ആരോഗ്യമേള മേയ് 13ന് എഡിന്‍ബര്‍ഗ് സിറ്റി ആക്ടിവിറ്റി സെന്ററില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക