Image

തൂത്തുക്കുടിയില്‍ സമരക്കാര്‍ക്ക്‌ നേരെയുള്ള വെടിവെപ്പ്‌ ആസൂത്രിതമെന്ന്‌ ആരോപണം : വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

Published on 23 May, 2018
തൂത്തുക്കുടിയില്‍ സമരക്കാര്‍ക്ക്‌ നേരെയുള്ള വെടിവെപ്പ്‌ ആസൂത്രിതമെന്ന്‌ ആരോപണം : വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌


ചെന്നൈ: തൂത്തുകുടിയില്‍ സമരക്കാര്‍ക്ക്‌ നേരെയുള്ള വെടിവെപ്പ്‌ ആസൂത്രിതമെന്ന്‌ ആരോപണം ശക്തമാകുന്നു. സമരക്കാര്‍ക്ക്‌ നേരെ പൊലീസ്‌ വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ബസിന്‌ മുകളില്‍ കയറിയ കമാന്‍ഡോ സമരക്കാരെ തെരഞ്ഞുപിടിച്ച്‌ വെടിവെക്കുന്ന ദൃശ്യങ്ങളാണ്‌ പുറത്തുവന്നത്‌. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ്‌ വെടിവെപ്പിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്‌.

അതേസമയം, വെടിവെപ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ബന്ധുക്കള്‍ രംഗത്തുവന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.

വെടിവെപ്പില്‍ മരണ സംഖ്യ 11 ആയി. 100ഓളം പേര്‍ക്കാണ്‌ സംഭവത്തില്‍? പരിക്കേറ്റത്‌. വിഷയത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊ?ല്ല?പ്പെ?ട്ട?വ?രു?ടെ കുടുംബത്തിന്‌ തമിഴനാട്‌ സര്‍ക്കാര്‍ പത്ത്‌ ലക്ഷം രൂപ വതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്‌.

തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റെര്‍ലൈറ്റിന്‍റ കോപ്പര്‍ പ്ലാന്‍റിന്‌ 25 വര്‍ഷത്തെ ലൈസന്‍സ്‌അവസാനിക്കാനിരി?െക്ക അത്‌ പുതുക്കി നല്‍കാനുള്ള തീരുമാനമാണ്‌ ജനങ്ങളെ പ്രകോപിതരാക്കിയത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക