Image

നിപ്പയെ നേരിടാന്‍ മലേഷ്യയില്‍ നിന്ന്‌ മരുന്നെത്തിക്കുമെന്ന്‌ ആരോഗ്യമന്ത്രി

Published on 23 May, 2018
നിപ്പയെ നേരിടാന്‍ മലേഷ്യയില്‍ നിന്ന്‌ മരുന്നെത്തിക്കുമെന്ന്‌ ആരോഗ്യമന്ത്രി


കോഴിക്കോട്‌: നിപ്പയെ നേരിടാന്‍ മലേഷ്യയില്‍ നിന്ന്‌ മരുന്നെത്തിക്കുമെന്ന്‌ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മലേഷ്യയില്‍ ഉപയോഗിച്ച റിബാവൈറിന്‍ മരുന്ന്‌ കേരളത്തില്‍ എത്തിക്കാനാണ്‌ ശ്രമിക്കുന്നത്‌.

വൈറസിനെ നിയന്ത്രിക്കാന്‍ അല്‍പമെങ്കിലും ഫലപ്രദമായ ഏക മരുന്നാണിത്‌. നിപ്പ വൈറസ്‌ നിയന്ത്രണ വിധേയമാണന്നും മന്ത്രി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകായയിരുന്നു മന്ത്രി. 25ന്‌ സര്‍വ്വകക്ഷി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു

1998ല്‍ മലേഷ്യയിലും തുടര്‍ന്ന്‌ സിങ്കപ്പൂരിലുമാണ്‌ നിപ്പ വൈറസ്‌ രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌. എല്‍നിനോ പ്രതിഭാസം മലേഷ്യന്‍ കാടുകളെ നശിപ്പിച്ചതിനെ തുടര്‍ന്നാണ്‌ പ്രധാനമായും കാട്ടിലെ കായ്‌കനികള്‍ ഭക്ഷിച്ച്‌ ജിവിച്ചിരുന്ന നരിച്ചീറ്‌, വവ്വാല്‍ പോലുള്ള ജീവികളില്‍നിന്ന്‌ നിപ്പ വൈറസ്‌ പന്നി പോലുള്ള നാട്ടുമൃഗങ്ങളിലേക്ക്‌ വ്യാപിച്ചത്‌. പിന്നീട്‌ ജനിതകമാറ്റം വന്ന വൈറസ്‌ മനുഷ്യരിലേക്കും പടര്‍ന്നു. മലേഷ്യയിലെ നിപ്പ എന്ന സ്ഥലത്ത്‌ ആദ്യമായി കണ്ടെത്തിയത്‌ കൊണ്ടാണ്‌ നിപ്പ എന്ന പേരില്‍ വൈറസ്‌ അറിയപ്പെട്ടത്‌. മൃഗങ്ങളില്‍ നിന്ന്‌ മൃഗങ്ങളിലേക്ക്‌ മാത്രം പകര്‍ന്നിരുന്ന നിപ്പ വൈറസ്‌ ജനിതകമാറ്റം സംഭവിച്ചതു കൊണ്ടാവണം മൃഗങ്ങളില്‍ നിന്ന്‌ മനുഷ്യരിലേക്കും പിന്നീട്‌ മനുഷ്യരില്‍നിന്ന്‌ മനുഷ്യരിലേക്കും പടരുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക