Image

യാക്കോബായ -ഓര്‍ത്തഡോക്‌സ്‌ സമാധാന ശ്രമവുമായി മുന്നോട്ടു പോകുമെന്ന്‌ പാത്രിയാര്‍ക്കീസ്‌ ബാവ

Published on 23 May, 2018
യാക്കോബായ -ഓര്‍ത്തഡോക്‌സ്‌  സമാധാന ശ്രമവുമായി മുന്നോട്ടു പോകുമെന്ന്‌ പാത്രിയാര്‍ക്കീസ്‌ ബാവ

തിരുവനന്തപുരം:  കേരളത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്തതിനെ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കിസ്‌ ബാവ അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ ഇടപെടലും അതിന്റെ ഭാഗമായി തനിക്ക്‌ അയച്ച കത്തും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്‌ച കാലത്ത്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്‌ചയിലാണ്‌ പാത്രിയാര്‍ക്കീസ്‌ ബാവ ഇക്കാര്യം പറഞ്ഞത്‌.

സഭാവിശ്വാസികളില്‍ ബഹുഭൂരിഭാഗവും തര്‍ക്കങ്ങള്‍ പരിഹരിച്ചു സമാധാനപരമായി മുന്നോട്ട്‌ പോകണമെന്ന്‌ ആഗ്രഹിക്കുന്നവരാണെന്ന്‌ മുഖ്യമന്ത്രി പ്രതികരിച്ചു. അതുകൊണ്ട്‌ സമാധാന ശ്രമങ്ങള്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ്‌ ബാവ തുടരണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ എല്ലാവിധ പിന്തുണയും ഉണ്ടാകും.

തര്‍ക്കങ്ങള്‍ക്ക്‌ ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും അതിനാല്‍ ചര്‍ച്ചകള്‍ ഫലം ചെയ്യില്ലെന്നും വാദിക്കുന്നവരുണ്ട്‌. എന്നാല്‍ അതിനോട്‌ താന്‍ യോജിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി. ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന്‌ തനിക്ക്‌ ഉറച്ച വിശ്വാസമുണ്ട്‌. കാരണം വിശ്വാസികള്‍ക്ക്‌ സമാധാനമാണ്‌ വേണ്ടത്‌ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതിവിധികള്‍ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തില്‍ നിന്ന്‌ വരേണ്ടതാണെന്ന്‌ പാത്രിയാര്‍ക്കീസ്‌ ബാവ പറഞ്ഞു. തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ്‌ ഡമാസ്‌കസില്‍ നിന്ന്‌ താന്‍ ഇവിടെ വന്നത്‌. ജനങ്ങള്‍ ആഗ്രഹിക്കുന്നത്‌ സമാധാനമാണെന്ന്‌ ഞങ്ങള്‍ക്കറിയാം. അതുകൊണ്ട്‌ സമാധാനത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന്‌ പാത്രിയാര്‍ക്കീസ്‌ ബാവ മുഖ്യമന്ത്രിക്ക്‌ ഉറപ്പുനല്‍കി.


Join WhatsApp News
Boby Varghese 2018-05-23 06:53:07
Your Holiness, there is only one Malankara Orthodox Church. Our church is thankful to the Syriac Orthodox church for the liturgy and practices we use in our church today.
Please accept the fact that the Malankara Orthodox Church is an autocephalous church. We will not accept a foreign church leader as the head of our church. You are the head of the Syriac Orthodox Church and the Catholicose at Kottayam is the head of the Malankara Church. The freedom of our church is not negotiable.
SchCast 2018-05-23 08:49:39
Patriarch is the Spiritual head of both divisions.
ORTHODOX VISWASI 2018-05-23 10:28:12
Even though Patriarch is the nominal spiritual head of our church, his authority in India is in a vanishing point.That is the observation of the supreme court. Since 1912, Catholicose of the East, is the supreme head of the MOSC and we don't feel anything wrong with that. In fact Jacobite faction also accepted Catholicose in 1958.During the period of 1958-1970, we were one church. A few unqualified and greedy priests wanted to become bishops and that is the root cause of the problem.
Simon 2018-05-23 11:03:31
പിണറായി ചിരിക്കില്ലെന്ന് ബാബു പോളിന്റെ ഒരു ലേഖനത്തിൽ, ഇമലയാളിയിൽ വായിച്ചിരുന്നു. അത് സത്യമല്ലെന്ന് ഈ പടം വ്യക്തമാക്കുന്നു. 
MOSC Member 2018-05-23 11:31:25

Patriarch is not the spiritual leader of both the factions. H.H. Patriarch Karim who is currently visiting Kerala is not consecrated according to the canon and order agreed by his predecessors, subsequently ascertained by Supreme Court of India. Therefore, he has no right to dictate or interfere in the matters of Malankara Church.  Neither he is considered as the spiritual father of both factions (There is no two factions, Malankara Orthodox Syrian Church is the only officiating church). India’s Supreme court vehemently attested that the so called “Jacobite faction’ is illegitimate and un ethical. Malankara Church can only adhere to the Patriarch who is elevated to the order and approved by the Malankara Association. Since the official Malankara church have no canonical connections with this HH Karim, we have nothing to do with him or he have no business in Malankara. He can be considered as friend of a sister church.

ബാവ മെത്രാൻ കക്ഷി 2018-05-23 13:31:39
കേരളത്തിൽ ഓർത്തഡോൿസ് യാക്കോബക്കാർ തമ്മിലടിക്കാതെ യോജിച്ചു/സഹകരിച്ചു പോയാൽ അവർക്കു രണ്ടു കൂട്ടർക്കും നല്ലത്.  സിറിയൻ പാത്രിയര്കീസിനു സ്വന്തം രാജ്യത്തു പോലും സമാധാനത്തോടെ താമസിക്കാൻ പറ്റാത്തതുകൊണ്ട് ലെബനോനിലും (കൂടുതൽ സമയം അമേരിക്കയിലും) ആയിട്ടാണ് വാസം. അങ്ങിനെയുള്ള ചങ്ങായി ആണ് മലങ്കരയിൽ സമാധാനം എന്ന് പറഞ്ഞു കൊണ്ട് വന്നിരിക്കുന്നത്. നിങ്ങൾ പരസ്പരം അടി കൂടിയാലും ഇല്ലെങ്കിലും പ പിതാവിന് ഒന്നുമില്ല വിഹിതം മുറ തെറ്റാതെ കിട്ടുന്നിടത്തോളം കാലം. പിന്നെ ഇടയ്ക്കിടയ്ക്ക് ഇതുപോലെ തന്റെ മലങ്കരയിലെ ആടുകളെ കണ്ടു അവരുടെ ക്ഷേമം അന്വേഷിച്ചു വരും. അപ്പൊ അവർ സന്തോഷത്തോടെ കൊടുക്കുന്ന പണം കത്തോലിക്കയുടെ കമ്മീഷൻ കഴിച്ചു ബാക്കിയും കൊണ്ട് സ്ഥലം വിടും. തലച്ചോറ് ഈ മെത്രാന്മാർക്ക് പണയം വെച്ച ആടുകൾ വീണ്ടും തമ്മിലടി തുടരും. അന്ത്യോഖ്യ മലങ്കര ബന്ധം നീളാൻ വാഴട്ടെ. അമ്മെ ഞങ്ങൾ മറന്നാലും അന്ത്യോഖ്യയെ മറക്കില്ല.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക