Image

കര്‍ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ഇന്ന്‌

Published on 23 May, 2018
 കര്‍ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ഇന്ന്‌


കര്‍ണാടക മുഖ്യമന്ത്രിയായി ജെഡിഎസ്‌ നേതാവ്‌ എച്ച്‌ ഡി കുമാരസ്വാമി ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട്‌ 4.30ന്‌ നിയമസഭാ മന്ദിരമായ വിധാന്‍സൗധയിലാണ്‌ ചടങ്ങ്‌.

ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്യും.

ചടങ്ങില്‍ ഐഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, കമല്‍ ഹസന്‍, അഖിലേഷ്‌ യാദവ്‌, മായാവതി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക