Image

തൂത്തുക്കുടി സ്‌റ്റൈര്‍ലൈറ്റ്‌ പ്ലാന്റിന്റെ വിപുലീകരണത്തിന്‌ ഹൈക്കോടതിയുടെ സ്‌റ്റേ

Published on 23 May, 2018
തൂത്തുക്കുടി സ്‌റ്റൈര്‍ലൈറ്റ്‌ പ്ലാന്റിന്റെ വിപുലീകരണത്തിന്‌  ഹൈക്കോടതിയുടെ സ്‌റ്റേ


തൂത്തുക്കുടി സ്‌റ്റൈര്‍ലൈറ്റ്‌ യൂണിറ്റ്‌ വിപുലീകരണത്തിന്‌ മദ്രാസ്‌ ഹൈക്കോടതിയുടെ സ്‌റ്റേ. പ്ലാന്റിന്റെ

1996 ലാണ്‌ സ്‌റ്റൈര്‍ലൈറ്റ്‌ യൂണിറ്റ്‌ തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ്‌ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്‌. വേദാന്ത സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ്‌ അടച്ചുപൂട്ടണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ നാട്ടുകാര്‍ സമരം ചെയ്യുന്നത്‌. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും മലിനമാക്കുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്റ്റെര്‍ലൈറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്ലാന്റ്‌ അടച്ചുപൂട്ടണമെന്നാണ്‌ അവരുടെ ആവശ്യം. കമ്പനിക്കെതിരെ ജനങ്ങള്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും പിഴയടച്ച ശേഷം വീണ്ടും പ്രവര്‍ത്തനം തുടരാനാണ്‌ ഉത്തരവിട്ടത്‌. ഇതോടെയാണ്‌ ജനകീയ സമരം കൂടുതല്‍ ശക്തി പ്രാപിച്ചത്‌.

ഒരു മാസമായി തുടരുന്ന സമരത്തിന്റെ ഭാഗമായി ഇന്നലെ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായിരുന്നു. ലോങ്ങ്‌ മാര്‍ച്ച്‌ പ്ലാന്റിനു മുന്നില്‍ പൊലീസ്‌ തടഞ്ഞതോടെ ആരംഭിച്ച അക്രമങ്ങള്‍ പൊലീസ്‌ വെടിവെയ്‌പ്പില്‍ കലാശിക്കുകയായിരുന്നു. ഒരു സ്‌ത്രീ ഉള്‍പ്പടെ 11 പേരാണ്‌ പൊലീസ്‌ വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടത്‌.

അതേസമയം പൊലീസ്‌ നടത്തിയ വെടിവെയ്‌പ്പ്‌ ആസൂത്രിതമെന്ന സംശയം ബലപ്പെടുന്നു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കയറി നിന്ന്‌ പൊലീസുകാര്‍ സമരക്കാരെ തിരഞ്ഞുപിടിച്ചു വെടിവെയ്‌ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക