Image

മറഡോണയുടെ റിലീസ്‌ തിയതി പുറത്തുവിട്ട്‌ ടൊവീനോ

Published on 23 May, 2018
മറഡോണയുടെ റിലീസ്‌ തിയതി പുറത്തുവിട്ട്‌ ടൊവീനോ

മായാനദിയുടെ വിജയത്തിന്‌ ശേഷം ടൊവീനോ തോമസ്‌ നായകനായി എത്തുന്ന ചിത്രമാണ്‌ മറഡോണ. മെയ്‌ മാസത്തില്‍ റിലീസ്‌ ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട്‌ മറഡോണയുടെ റിലീസ്‌ മാറ്റി വെച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ റിലീസ്‌ തിയതി ജൂണ്‍ 22 എന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌ ടൊവീനോ. ഈ ഡേറ്റ്‌ ഉറപ്പിച്ചതാണേ ഇനി മാറ്റമുണ്ടാകില്ലെന്നും ടൊവീനോ പറയുന്നു.

നവാഗതനായ വിഷ്‌ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖമായ ശരണ്യയാണ്‌ നായികയായി എത്തുന്നത്‌. ചെമ്പന്‍ വിനോദ്‌ ജോസ്‌, ടിറ്റോ ജോസ്‌, കിച്ചു ടെല്ലസ്‌, ലിയോണ ലിഷോയ്‌ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്‌. കൃഷ്‌ണമൂര്‍ത്തി തിരക്കഥ എഴുതിയ ചിത്രം നിര്‍മ്മിക്കുന്നത്‌ മിനി സ്റ്റുഡിയോയുടെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ്‌.

 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക