Image

വരാപ്പുഴയില്‍ ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയില്‍ പ്രവേശിച്ചു

Published on 23 May, 2018
വരാപ്പുഴയില്‍ ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയില്‍ പ്രവേശിച്ചു
വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയില്‍ പ്രവേശിച്ചു. പറവൂര്‍ താലൂക്ക് ഓഫീസില്‍ വില്ലേജ് അസിസ്റ്റന്റായാണ് നിയമനം. ശ്രീജിത്തിന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അഖിലയ്ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ശ്രീജിത്തിന്റെ അസ്ഥിത്തറയില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് അഖില ജോലിയില്‍ പ്രവേശിക്കാനായി പറവൂര്‍ താലൂക്ക് ഓഫീസിലേക്ക് പുറപ്പെട്ടത്. രാവിലെ പത്തോടെ ഭര്‍തൃസഹോദരന്‍ രഞ്ജിത്തിനൊപ്പം ഓഫീസില്‍ എത്തി അഖില ജോലിയില്‍ പ്രവേശിച്ചു.
നിരപരാധിയായ ശ്രീജിത്തിന്റെ ജീവന്റെ വിലയാണ് ഈ ജോലിയെന്നും മകളുടെ ഭാവി ഭദ്രമാക്കാനാണ് ഇനിയുള്ള ജീവിതമെന്നും അഖില പ്രതികരിച്ചു. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിലെത്തിക്കും വരെ പോരാട്ടം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേസില്‍ അറസ്റ്റിലായ വരാപ്പുഴ എസ്.ഐ. ദീപക്കിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസ് ഡയറിയും രഹസ്യമൊഴിയും ഹാജരാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക