Image

ലോകപ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ഫിലിപ്പ് റോത്ത അന്തരിച്ചു

Published on 23 May, 2018
ലോകപ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ഫിലിപ്പ് റോത്ത അന്തരിച്ചു
ലോകപ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ഫിലിപ്പ് റോത്ത്(85) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പുലിറ്റ്‌സര്‍, നാഷണല്‍ ബുക്ക് അവാര്‍ഡ്, മാന്‍ ബുക്കര്‍ തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.1933 മാര്‍ച്ച് 19ന് ജൂത കൂടിയേറ്റ കുടുംബത്തില്‍ ജനിച്ച റൂത്ത് 59 വര്‍ഷത്തെ എഴുത്തുജീവിതത്തിനിടെ മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ചു. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് റൂത്തിന്റെ സൃഷ്ടികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

1959ല്‍ പ്രസിദ്ധീകരിച്ച 'ഗുഡ്‌ബൈ കൊളംബസ്' ചെറുകഥാ സമാഹാരത്തിലൂടെയാണ് എഴുത്തുജീവിതം ആരംഭിച്ചത്. 'പോര്‍ട്ട്‌നോയിസ് കമ്ബളയിന്റ്' എന്ന നോവല്‍ റൂത്തിനെ ലോകപ്രശസ്തനാക്കി.
ദ ഗോസ്റ്റ് റൈറ്റര്‍, ദ കൗണ്ടര്‍ലൈഫ്, ഐ മാരീഡ് എ കമ്യൂണിസ്റ്റ്, ദ പ്രൊഫസര്‍ ഓഫ് ഡിസൈര്‍, ദ ഡയിങ് അനിമല്‍ തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍.
നാലിലേറെ പുസ്തകങ്ങള്‍ സിനിമകളായി. 'ഞാന്‍ വിവാഹം കഴിച്ചത് ഒരു സഖാവിനെ, അമേരിക്കക്കെതിരെ ഉപജാപം, അവജ്ഞ എന്നീ നോവലുകള്‍ മലയാളത്തില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1959 ല്‍ നോവലിസ്റ്റ് മാര്‍ഗരറ്റ് മാര്‍ട്ടിന്‍സണിനെ വിവാഹം കഴിച്ച റോത്ത് നാല് വര്‍ഷത്തിന് ശേഷം അവരുമായി വേര്‍പിരിഞ്ഞു. പിന്നീട് 1990ല്‍ നടി കഌര്‍ ബഌമിനെ വിവാഹം കഴിച്ചു. നാല് വര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക